Trending

സന്നദ്ധ സംഘടനകള്‍ക്ക് എങ്ങനെ സർക്കാർ, ഇതര ഏജൻസികളുടെ ഫണ്ട്‌ ലഭ്യമാക്കാം- ഏകദിന ശില്പശാല

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെയും,   സർക്കാർ ഇതര ഏജൻസികളുടെയും വിവിധ പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും, സന്നദ്ധ സംഘടനകൾക്ക് എങ്ങനെയെല്ലാം ഫണ്ട് ലഭ്യമാക്കാമെന്ന വിഷയത്തിൽ പരിശീലനം നൽകുന്നതിനുമായി പെരിന്തൽമണ്ണ കേന്ദ്രമായി  പ്രവർത്തിക്കുന്ന മുദ്ര എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഈ വരുന്ന ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ പെരിന്തൽമണ്ണയിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പെരിന്തൽമണ്ണ പൊന്യാകുറുശ്ശിയിലെ ഐ.എസ്.എസ് എജുക്കേഷൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമി ഹാളിലാണ്  ശില്പശാല നടക്കുന്നത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും  ശില്പശാല നടക്കുക.  

ബഹുരാഷ്ട്ര കമ്പനികളുടെ സി.എസ്.ആർ ഫണ്ടുകൾ നേടിയെടുത്ത ക്ഷേമ-വികസന- തൊഴിൽ -ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്ന്  മുദ്ര എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. 

 സന്നദ്ധസംഘടനകൾ, സൊസൈറ്റികൾ , ട്രസ്റ്റ്, കമ്പനി, ചാരിറ്റബിൾ ഓർഗനൈസേഷൻ, പെയിൻ ആൻഡ് പാലിയേറ്റീവ്, ഹെൽത്ത് ക്ലബ്ബുകൾ എന്നിവയുടെ ഭാരവാഹികൾക്കും, പുതിയ സംഘടനകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും, എം എസ് ഡബ്ലിയു, ബി എസ് ഡബ്ലിയു വിദ്യാർത്ഥികൾക്കും ശില്പശാലയിൽ  പങ്കെടുക്കാം.  

സന്നദ്ധ-സംഘടന, നിയമ,  ഉദ്യോഗസ്ഥ,  ഇൻകം-ടാക്സ് കൺസൽടിംങ് രംഗത്തെ പ്രമുഖർ പങ്കെടുക്കും. താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://forms.gle/1UAAj3VEBkjrW7uE9

കൂടുതൽ വിവരങ്ങൾക്ക്
കോഡിനേറ്റർ,
മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ
പെരിന്തൽമണ്ണ
Mob: 9846653258
9645322577

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...