വയനാട് ദുരന്തത്തില്‍ പഠനം മുടങ്ങിയവർക്ക് താല്‍പ്പര്യമുള്ള കോളേജുക ളില്‍ പ്രവേശനം നല്‍കാൻ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
ദുരിതമനുഭവിക്കുന്ന 44 വിദ്യാർഥികള്‍ക്ക് വിദ്യാർഥി ക്ഷേമ ഫണ്ടില്‍നിന്ന് തുക അനുവദിക്കും. ദുരന്തത്തില്‍ മരിച്ച അഞ്ച് കോളേജ് വിദ്യാർഥികളുടെ കുടുംബവും ഇതിലുള്‍പ്പെടും. നോഡല്‍ ഓഫീസറുമായി ചർച്ച നടത്തിയതി നുശേഷം തുക എത്രയെന്ന് തീരുമാനിക്കും.
പൊളിറ്റിക്കല്‍ സയൻസ് പ്രൊഫസറായ സാബു തോമസിൻ്റെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു സർവകലാശാലയ്ക്ക് സാ മ്ബത്തിക നഷ്ടം വരുത്തിയ ജീവനക്കാരനെതിരെ കൈക്കൊണ്ട നടപടി റദ്ദാക്കിയ ചാൻസലറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കും. സർവകലാശാലാ സ്റ്റാൻഡിങ് കൗണ്‍ സിലിനെ മറികടന്ന് താല്‍ക്കാലിക വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ വാങ്ങിയ നിയമോപദേശം സിൻഡിക്കറ്റ് അംഗീകരിച്ചില്ല.
നേരത്തെ സിൻഡിക്കറ്റ് എടുത്ത തീരുമാനത്തെ മറി കടന്നായിരുന്നു വൈസ് ചാൻസലറുടെ നടപടി. ബിഎഡ് സീറ്റിന് കോഴ വിവാദത്തില്‍ അഞ്ചംഗ ഉപസമിതി വിശദമായ അന്വേഷണം നടത്തുമെന്ന് സിൻഡിക്കറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച അഡ്വ. പി കെ ഖലിമുദ്ദീനും അഡ്വ. എല്‍ ജി ലിജീഷും പറഞ്ഞു.
Tags:
EDUCATION