കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സർക്കാർ ജോലി ലഭിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്ക് ഇതാ ഒരു മികച്ച അവസരം!
പ്രധാന വിവരങ്ങൾ:
- ആർക്ക് അപേക്ഷിക്കാം: പിഎസ്‌സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
- ഒഴിവുകൾ: മുസ്ലിം -08, SC - 07, SCCC - 02 വിഭാഗങ്ങളിൽ ഒഴിവുകൾ ഉണ്ട്.
- പ്രധാനപ്പെട്ട കാര്യം: സ്ത്രീകൾക്കും, ഡിഫറൻ്റ്‌ലി എബിൾഡ് ആയ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.
- അവസാന തീയതി: അപേക്ഷിക്കാനുള്ള അവസാന തീയതി 03/10/2024 ആണ്.
- ശാരീരിക യോഗ്യത: നോട്ടിഫിക്കേഷനിൽ പറഞ്ഞ ശാരീരിക യോഗ്യത നിർബന്ധമാണ്.
എങ്ങനെ അപേക്ഷിക്കാം:
- പിഎസ്‌സി ഓഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക.
- നോട്ടിഫിക്കേഷൻ വിശദമായി വായിക്കുക.
- ആവശ്യമായ രേഖകളോടെ അപേക്ഷ സമർപ്പിക്കുക.
അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം
ഓൺലൈൻ രജിസ്ട്രേഷൻ:
- കേരള PSC-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
- 'വൺ ടൈം രജിസ്ട്രേഷൻ' ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ കൃത്യമായി നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
ലോഗിൻ ചെയ്യുക:
- രജിസ്‌ട്രേഷൻ സമയത്ത് ലഭിച്ച യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- https://thulasi.psc.kerala.gov.in/thulasi/
അപേക്ഷാ ഫോം പൂരിപ്പിക്കുക:
- നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ കൃത്യമായി നൽകുക.
- നിർദ്ദേശിച്ച ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
അപേക്ഷ സമർപ്പിക്കുക:
- എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തി അപേക്ഷ സമർപ്പിക്കുക.
- ഭാവിയിലെ ആവശ്യത്തിനായി ഒരു പകർപ്പ് സൂക്ഷിക്കുക.
Tags:
CAREER