സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനായി പ്രവാസിമലയാളികളായ നോർക്കാ റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതി
യോഗ്യതകൾ
കുറഞ്ഞത് രണ്ടു വർഷമായി വിദേശത്ത് ജോലി ചെയ്യ്തുവരുന്ന ഇ .സി .ആർ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും ,രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്ത് തിരികെ എത്തി കേരളത്തിൽ താമസമാക്കിയവരുടെ (മുൻ പ്രവാസികളുടെ )മക്കൾക്കുമാണ് ഈ പദ്ധതിപ്രകാരമുള്ള സ്കോളർഷിപ്പുകൾ ലഭിക്കുക
മേൽ സൂചിപ്പിച്ച വിഭാഗത്തിൽ തിരികെ നാട്ടിലെത്തിയ പ്രവാസികളുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല.
ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്ക് വരെ ഈ പദ്ധതിയിൻ കീഴിൽ സ്കോളർഷിപ്പ് നൽകുന്നതാണ്
Tags:
SCHOLARSHIP