Trending

വിദ്യാധനം സ്കോളർഷിപ്പ് : വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം



കേരള സർക്കാർ നടപ്പിലാക്കുന്ന വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിയിലൂടെ, വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം തുടരാൻ സാമ്പത്തിക സഹായം ലഭിക്കും. 2024-25 അധ്യയന വർഷത്തേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 ആണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

  • ബിപിഎൽ വിഭാഗത്തിൽപ്പെട്ട വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾ
  • വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവർ, നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ മൂലം ഭർത്താവിനു ജോലി ചെയ്യാൻ കഴിയാത്തവർ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവർ എന്നീ വിഭാഗത്തിൽപ്പെട്ടവർ.
  • HIV ബാധിച്ച് ART ചികിത്സയ്ക്കു വിധേയരാകുന്നവർ.
  • എപിഎൽ വിഭാഗത്തിൽപ്പെട്ടവരിൽ വീരചരമമടഞ്ഞ സൈനികരു‌ടെ വിധവകളോ സാമൂഹികവിവേചനം അനുഭവിക്കുന്നവരോ ആയവർക്ക്.
ലഭിക്കുന്ന സഹായത്തുക

  • 5 വയസ്സിൽ താഴെയുള്ളവരും 1-5 വരെ ക്ലാസുകളിൽ പഠിക്കുന്നവർ: വർഷംതോറും 3000 രൂപ
  • 6-10 വരെ ക്ലാസുകളിൽ പഠിക്കുന്നവർ: വർഷംതോറും 5000 രൂപ
  • 11, 12 ക്ലാസുകൾ: വർഷംതോറും 7500 രൂപ
  • ബിരുദവും അതിനു മുകളിലും: വർഷംതോറും 10,000 രൂപ
എങ്ങനെ അപേക്ഷിക്കാം?

ഓൺലൈൻ അപേക്ഷ: https://wcd.kerala.gov.in എന്ന വെബ്സൈറ്റിൽ സന്ദർശിച്ച് അപേക്ഷിക്കാം.

അവസാന തീയതി: ഡിസംബർ 15

പ്രധാനപ്പെട്ട കാര്യങ്ങൾ

  • ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് മാത്രമേ സഹായം ലഭിക്കൂ.
  • മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
  • സഹായത്തുക അമ്മയുടെയും കുട്ടിയുടെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കും.
  • കുട്ടികൾ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നവരായിരിക്കണം.
  • കൂടുതൽ വിവരങ്ങൾക്ക്:

വെബ്സൈറ്റ്: https://wcd.kerala.gov.in/

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...