മഹേഷ് എൻജിനീയറിങ് വിദ്യാർഥിയാണ്. സെക്കൻ്റ് സെമസ്റ്റർ റിസൾട്ട് വന്നപ്പോൾ നാലു പേപ്പറുകളിൽ പരാജയപ്പെട്ടു. നന്നായി പഠിച്ചിട്ടും പരാജയപ്പെട്ടുവെന്നും ചില ചോദ്യങ്ങൾ സിലബസിന് പുറത്തു നിന്നും വന്നുവെന്നുമാണ് മഹേഷ് കാരണമായി പറഞ്ഞത്. പക്ഷേ യഥാർത്ഥ കാരണം മഹേഷിൻ്റെ ഗെയിം അഡിക്ഷൻ ആയിരുന്നു. രാവിലെ മുതൽ അർധരാത്രി വരെ ലാപ്ടോപ്പുമായി ഗെയിം കളിക്കുന്നതായിരുന്നു മഹേഷിൻ്റെ ശീലം. ലോക്ക്ഡൗണിൽ വീട്ടിൽ തന്നെ ആയതോടെയാണ് മഹേഷ് ഗെയിമിന് അഡിക്ടായത്.
പലപ്പോഴും യഥാർത്ഥ കാരണങ്ങൾ അംഗീകരിക്കാതെ മറ്റു ന്യായീകരണങ്ങളും കാരണങ്ങളും നിരത്തുമ്പോൾ പ്രശ്നപരിഹാരം അകലുന്നു. ദീപ്തിയും ഹർഷനും ദമ്പതികളാണ്. അടുത്ത കാലത്ത് ഇരുവരും തമ്മിലുള്ള അകൽച്ച വർദ്ധിച്ചു. ഹർഷന് തന്നോട് സ്നേഹമില്ലെന്നും തനിക്കൊപ്പം സമയം ചെലവഴിക്കുന്നില്ലെന്നുമാണ് ദീപ്തിയുടെ പരാതി. ഓഫീസ് വിട്ടാൽ താൻ നേരെ വീട്ടിലേക്കാണ് ചെല്ലാറുള്ളതെന്നാണ് ഹർഷൻ പറയുന്നത്. വീട്ടിൽ വൈകിട്ട് 7 മണിക്ക് എത്തിയാലും ഫുൾടൈം ഫോണിലും ലാപ്ടോപ്പിലും ടിവിയിലുമാണ് ഹർഷൻ്റെ ജീവിതം. ഇവിടെ ഇരുവർക്കും ഇടയിലുള്ള അകൽച്ചക്ക് കാരണം ഹർഷൻ ദീപ്തിക്കൊപ്പം സമയം ചെലവഴിക്കുന്നുണ്ടെങ്കിലും ദീപ്തിക്കായി ചെലവഴിക്കുന്നില്ല എന്നതാണ്. വീട്ടിലുണ്ടെങ്കിലും ഓഫീസ് കാര്യങ്ങളും മറ്റുമായി ഭൂരിഭാഗം സമയവും ഫോണിലും ലാപ്ടോപ്പിലുമാകുമ്പോൾ വീട്ടിലുള്ള ആളുടെ സാന്നിധ്യം കുടുംബാംഗങ്ങൾക്ക് അനുഭവിക്കാൻ കഴിയില്ല. ഇവിടെ ഹർഷൻ യഥാർത്ഥ കാരണം തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്ന് മാത്രം.
ഞാനവൾക്ക് വേണ്ടതെല്ലാം കൊടുക്കുന്നുണ്ട് എന്ന് പറയുന്ന ചില ഭർത്താക്കന്മാരുണ്ട്. അവൾക്ക് എന്തിൻ്റെ കുറവാ എന്നും ചിലർ ചോദിക്കാറുണ്ട്. ഇവിടെ അവൾക്ക് / അവന് വേണ്ടത് എന്താണെന്ന് ജീവിതപങ്കാളിയാണ് പറയേണ്ടത്. അതല്ലാതെ ജീവിതപങ്കാളിക്ക് വേണ്ടതെന്താണെന്ന് സ്വയം തീരുമാനിച്ചാൽ അവിടെ നാം കണ്ടെത്തുന്ന നിഗമനങ്ങൾ തെറ്റും. വേണ്ടപ്പെട്ട ഒരാൾ നമ്മളോട് അകൽച്ച കാണിക്കുമ്പോൾ അതിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ തുറന്നു സംസാരിക്കുകയാണ് വേണ്ടത്. ഉള്ളിൽ അടക്കി വെച്ചാൽ, പല ഊഹാപോഹങ്ങൾ കണ്ടെത്തിയാൽ, യഥാർത്ഥ കാരണം അവിടെ മറഞ്ഞു തന്നെ കിടക്കും.
യഥാർത്ഥ കാരണം കണ്ടെത്തി പരിഹരിക്കാത്തിടത്തോളം കാലം ആ അകൽച്ച നിലനിൽക്കുക തന്നെ ചെയ്യും.
സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ, ബിസിനസിലെ തകർച്ചകളിലൊക്കെ ഇപ്രകാരം യഥാർത്ഥ കാരണം കണ്ടെത്താൻ ക്ഷമയോടെ പരിശ്രമിച്ചാൽ അവിടെ ആ പ്രശ്നം പരിഹരിച്ച് വിജയം കൈവരിക്കാൻ സാധിക്കും
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY