Trending

പ്രഭാത ചിന്ത: അർത്ഥവത്തായ ഇടപെടലുകൾ


അഞ്ചുവയസ്സുകാരൻ ഉദ്യാനത്തിലെ ഒരു ബെഞ്ചിലിരുന്ന് കൂട്ടുകാരുടെ കളി ചിരിയോടെ നോക്കുകയായിരുന്നു. കളി കണ്ടുകൊണ്ടേയിരുന്നപ്പോൾ അവൻ തന്റെ കയ്യിലിരുന്ന അഞ്ചു ചോക്ലേറ്റുകൾ ഓരോന്നായി കഴിച്ചുതീർത്തു. അടുത്ത ചോക്ലേറ്റിന്റെ കവർ പൊളിക്കാൻ തുടങ്ങിയതും അടുത്ത ബെഞ്ചിലിരുന്ന ഒരു പ്രായമായ ആൾ അവനോടൊരു ഉപദേശം രൂപേണ ഒരു കാര്യം പറഞ്ഞു.

"മോനേ, ഇത്രയധികം ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല."

അതു കേട്ടപ്പോൾ കുട്ടി തിരികെ അദ്ദേഹത്തോട് ഒരു മറുപടി നൽകി. "എന്റെ അപ്പൂപ്പൻ 101 വയസ്സുവരെ ജീവിച്ചിരുന്നു."

അപ്പോൾ അയാൾക്ക് ഒരു സംശയം. "അപ്പൂപ്പൻ എന്നും ചോക്ലേറ്റ് കഴിക്കുമായിരുന്നോ?"

കുട്ടി ഉടൻതന്നെ മറുപടി നൽകി, "ഇല്ല, പക്ഷേ അപ്പൂപ്പൻ മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാറേ ഇല്ലായിരുന്നു."


സന്ദേശം:

ഈ കഥയിലൂടെ ലളിതമായി ചില കാര്യങ്ങൾ വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതിന്റെ അപകടത്തെക്കുറിച്ചാണ് ഈ കഥ പറയുന്നത്. ഓരോരുത്തരുടെയും ജീവിതരീതി വ്യത്യസ്തമായിരിക്കും. അതുകൊണ്ട് മറ്റൊരാളുടെ പ്രവർത്തികളെ വിമർശിക്കുന്നതിന് മുൻപ് അതിന്റെ പൂർണമായവശം മനസ്സിലാക്കാൻ ശ്രമിക്കുക.

  • നിസ്സംഗത നല്ലതല്ല, പക്ഷേ അനാവശ്യമായ ഇടപെടലുകൾ ദോഷകരമാണ്.
  • ഓരോ ഇടപെടലും ഉചിതവും അർത്ഥവത്തതും ആയിരിക്കണം.
  • സ്വകാര്യതയിലേക്ക് കടന്നുചെല്ലാൻ അടുത്ത ബന്ധുക്കൾക്ക് മാത്രമേ അനുമതിയുള്ളൂ.
  • ഓരോരുത്തരുടെയും പ്രായവും കഴിവും വ്യത്യസ്തമായിരിക്കും എന്ന് മനസ്സിലാക്കുക.
  • മറ്റുള്ളവരുടെ താല്പര്യങ്ങളെയും അഭിരുചികളെയും ബഹുമാനിക്കുക. അതാണ് നല്ല ബന്ധങ്ങളുടെ അടിസ്ഥാനം.

 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...