
ആ പക്ഷിക്ക് രണ്ടു തലയുണ്ടായിരുന്നു. ഒരുദിവസം പറക്കുന്നതിനിടയില്‍ ആദ്യത്തെ തല ഒരു പഴം കണ്ടു. അതുടനെ താഴേക്ക് പറന്ന് ആ പഴം കൊത്തിയെടുത്ത് തിന്നാന്‍ തുടങ്ങി. രണ്ടാമത്തെ തലപറഞ്ഞു: നീ ചെയ്യുന്നത് ശരിയല്ല, എനിക്കും കൂടി തരണം. ഒന്നാമന്‍ പറഞ്ഞു: നമ്മളിലാര് കഴിച്ചാലും ഒരേ വയറിലേക്കല്ലേ പോകുന്നത്. അതുകൊണ്ട് ഞാന്‍ കഴിച്ചാലും മതി. രണ്ടാമത്തെ തലക്ക് നിരാശയായി.
കുറച്ച് ദിവസത്തിന് ശേഷം ആ പക്ഷി പറക്കുമ്പോള്‍ രണ്ടാമത്തെ തല ഒരു പഴം കണ്ടു. രണ്ടാമത്തെ തല അത് തിന്നാന്‍ ശ്രമിച്ചപ്പോള്‍ ആദ്യത്തെ തല പറഞ്ഞു: ആ പഴം തിന്നരുത്. അത് വിഷമാണ്. അത് കഴിച്ചാല്‍ നമ്മള്‍ രണ്ടുപേരും മരിക്കും. പക്ഷേ, രണ്ടാമത്തെ തല അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. പഴം കഴിച്ചു. ആ പക്ഷി ചാവുകയും ചെയ്തു..
അപരിചിതര്‍ തമ്മിലോ, അയല്‍ക്കാര്‍ തമ്മിലോ ഒരു പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്വമോ, ബാധ്യതയോ ഇല്ലാത്തതുകൊണ്ട് ആളുകള്‍ പിരിയുമ്പോള്‍ വിഷയവും അവസാനിക്കും. എന്നാല്‍ ഒരേ ശരീരവും മനസ്സുമായി ജീവിക്കുന്നവര്‍ക്കിടയില്‍ അഹംബോധമുണര്‍ന്നാല്‍ മറ്റാര്‍ക്കും രക്ഷിക്കാനാവാത്ത വിധം എല്ലാവരും തകരും.
ഏത് സംഘവും തകരുന്നത് പുറമേ നിന്നുളള ആളുകളുടെ എതിര്‍പ്പുകൊണ്ടോ ആക്രമണം കൊണ്ടോ അല്ല, അകത്തുള്ളവര്‍ക്കിടയില്‍ രൂപപ്പെടുന്ന അഹംഭാവമോ തെറ്റിദ്ധാരണയോ മൂലമാണ്.
പുറത്തുളളവര്‍ക്ക് കൊടുക്കുന്ന ആദരവും പരിഗണയും കൂടെയുളളവര്‍ക്ക് നല്‍കാന്‍ നാം പലപ്പോഴും മറന്നുപോകാറുണ്ട്.
കൂടെയുളളവര്‍ക്ക് കൂടി ആ ആദരവും പരിഗണനയും നല്‍കി നോക്കൂ.. ആ കൂട്ട് കാലങ്ങളോളം നിലനില്‍ക്കും - ശുഭദിനം
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY