രാജാവ് രാജഗുരുവിനോട് ചോദിച്ചു:
"മരണശേഷം ഒരു ഭരണാധികാരിയ്ക്ക് എന്ത് സംഭവിയ്ക്കും...?"
_lഗുരു പറഞ്ഞു....
"എനിക്കറിയില്ല....."
അദ്ദേഹത്തിന്റെ അടുത്ത ചോദ്യം പുച്ഛത്തോടെയായിരുന്നു....
"ഇതൊന്നും അറിയാത്ത നിങ്ങളെങ്ങനെ ഗുരുവായി...?"
ഗുരു പറഞ്ഞു.....
“ഞാൻ മരിച്ച ഗുരുവല്ല, ജീവിച്ചിരിയ്ക്കുന്ന ഗുരുവാണ്...."
അധികാരം ആസ്വദിച്ച് തുടങ്ങിയാൽപ്പിന്നെ പദവി നൽകുന്ന സവിശേഷാനുകൂല്യങ്ങളിലൂടെ മാത്രമാകും യാത്ര. ലഭിച്ച പദവിയിലൂടെ താൻ വ്യത്യസ്തനായി എന്ന് വരുത്തിത്തീർക്കാനുള്ളതീവ്രയത്നം അവരുടെസഞ്ചാരത്തിലും സന്നാഹത്തിലുമുണ്ടാകും...... അടിസ്ഥാനാവശ്യങ്ങളും കർമ്മങ്ങളും എല്ലാവർക്കും ഒരുപോലെയാണെന്ന് തിരിച്ചറിവില്ലാത്ത അധികാരികൾ പ്രജകളുടെ അവകാശങ്ങൾക്ക് മുകളിൽ തങ്ങളുടെ അതിമോഹങ്ങളുടെ കൊടിനാട്ടും.....
തങ്ങൾ ആസ്വദിച്ചതിന്റെ അവശിഷ്ടങ്ങളാണ് മറ്റുള്ളവർക്ക് ലഭിയ്ക്കേണ്ടതെന്നും അതുപോലും ആനുകൂല്യമാണെന്നും വിശ്വസിയ്ക്കുന്ന അധികാരികൾ അടിസ്ഥാനപരമായി വിഡ്ഢികളാണ്..... സഞ്ചരിയ്ക്കുന്ന വാഹനത്തിൽ പദവിസൂചക ബോർഡുകൾ സ്ഥാപിച്ചതുകൊണ്ട് വാഹനത്തിന്റെ പ്രവർത്തന മികവ് കൂടില്ല. തലവൻ വരുന്നു എന്നതിന്റെ പേരിൽ മഴ പെയ്യാതിരിയ്ക്കുകയോ വെയിൽ തെളിയുകയോ ഇല്ല.
സ്വന്തം ജീവിതാവസ്ഥയെ ഏറ്റവും വിനയാന്വിതമായി അഭിമുഖീകരിയ്ക്കാനറിയുന്നവരാണ് അധികാര സ്ഥാനങ്ങൾ അലങ്കരിയ്ക്കേണ്ടത്.....!!
ഒരാൾക്ക് മരണശേഷം എന്ത് സംഭവിയ്ക്കുന്നു എന്നതിനേക്കാൾ പ്രധാനം അയാൾക്ക് ജീവിച്ചിരിക്കുമ്പോൾ എന്ത് സംഭവിക്കുന്നു എന്നതാണ്. എങ്ങനെ മരിച്ചു എന്ന് ചോദിയ്ക്കുന്നതിന് പകരം എങ്ങനെ ജീവിയ്ക്കുന്നു എന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നെങ്കിൽ പലരുടേയും ആയുർദൈർഘ്യം കൂടിയേനേ....
എല്ലാവർക്കും അന്തസ്സോടേയും അഭിമാനത്തോടേയും ജീവിയ്ക്കാനുള്ള ആഗ്രഹവും അവകാശവുമുണ്ട്. അതുറപ്പ് വരുത്താനുള്ള ചുമതല സഹജീവികൾക്കെല്ലാമുണ്ട്. തന്റെ കാര്യം മാത്രം നോക്കിനടത്തുന്നയാൾ അധികാരിയായാൽ അയാളുടെ ഏകലക്ഷ്യം തന്റെ പരിസരത്തെ തനിയ്ക്കനുകൂലമാക്കുക എന്നത് മാത്രമായിരിയ്ക്കും.
Tags:
GOOD DAY