കാടിനടുത്തുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു ആ വയോധികയുടെ താമസം. ഒരു രാത്രി രണ്ടു വഴിപോക്കർ താമസിക്കാൻ അനുവാദം ചോദിച്ചെത്തി. വയോധിക സമ്മതിച്ചു.
വഴിപോക്കർ ഭാണ്ഡത്തിൽ നിന്നു റവയെടുത്ത് ഭക്ഷണം പാകം ചെയ്യാനൊരുങ്ങുകയായിരുന്നു. ഭക്ഷണം കഴിച്ചോയെന്ന് വീട്ടുകാരിയോടു ചോദിക്കണ്ട, ഇതിൽനിന്നു പങ്കു കൊടുക്കേണ്ടിവരും എന്നു വഴിപോക്കർ പറയുന്നതു വയോധിക കേട്ടു.
അവർ പറഞ്ഞു: ‘‘ഞാൻ മഴുകൊണ്ട് ഉപ്പുമാവുണ്ടാക്കാൻ പോവുകയാണ്, നിങ്ങൾക്കു വേണോ?’’.
വഴിപോക്കർ അദ്ഭുതപ്പെട്ടു, മഴു കൊണ്ട് ഉപ്പുമാവോ? വേണമെന്ന് അവർ പറഞ്ഞു.
വയോധിക മഴുവിന്റെ ഇരുമ്പുഭാഗം കഴുകി വൃത്തിയാക്കി വെള്ളവും ചേർത്ത് അടുപ്പത്തു വച്ചു. ‘‘അയ്യോ, ഇപ്പൊഴാ ഓർത്തത്, ഇതിലിടാൻ അൽപം റവ കൂടി വേണം, നിങ്ങളുടെ കയ്യിലുണ്ടോ?’’–വയോധിക ചോദിച്ചു.
അവർ കൊടുത്തു. വയോധിക റവകൂടി അതിലിട്ട് ഉപ്പുമാവുണ്ടാക്കി. പിന്നെ, മഴു അതിൽ നിന്ന് എടുത്തുമാറ്റി ബാക്കി കഴിച്ചു, അവർക്കും കൊടുത്തു..!!
നമ്മളിൽ പലരും ഈ വഴിപോക്കരെപ്പോലെയാണ്, സഹായിക്കുന്നവരെപ്പോലും പരിഗണിക്കില്ല. നമ്മുടെ സൗകര്യങ്ങളും ലാഭനഷ്ടങ്ങളും മാത്രമാകും മനസ്സിൽ. ആർക്കെങ്കിലും എന്തെങ്കിലും കൊടുത്താൽ നമുക്കുള്ളതു കുറഞ്ഞുപോകുമോ എന്നാകും ആശങ്ക. എന്നാൽ കാരുണ്യം കാണിക്കാത്തവർക്കു തിരിച്ച് അതു പ്രതീക്ഷിക്കാൻ അവകാശമില്ല. കഴിയാവുന്നതുപോലെയെല്ലാം നമുക്ക് ഹൃദയാർദ്രരാവാം. പറ്റാവുന്നതുപോലെ കരുണ കാണിക്കാം. സഹായങ്ങളൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഹൃദയം തുറന്നൊരു പുഞ്ചിരിയെങ്കിലും നൽകാം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY