Trending

തോൽവിയിൽ നിന്ന് വിജയത്തിലേക്ക്


ലോകോത്തര ബാസ്‌കററ് ബോള്‍ താരമാണ് അയാള്‍. അന്ന് നടന്ന കളിയില്‍ മികച്ച പ്ലേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ അയാളോട് ചോദിച്ചു: എങ്ങിനെയാണ് തൊട്ടതെല്ലാം പൊന്നാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നത്? 
അയാള്‍ പറഞ്ഞു: ഇതുവരെ ഏതാണ്ട് പതിനായിരത്തോളം ഷോട്ടുകള്‍ ഞാന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അഞ്ഞൂറിലധികം കളികളില്‍ ഞാന്‍ തോറ്റിട്ടുണ്ട്. പലതവണ കളിയുടെ ഗതിമാറ്റാന്‍ കഴിവുളള ഷോട്ടുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അവയെല്ലാം ഞാന്‍ കളഞ്ഞുകുളിച്ചു. ഇങ്ങനെയൊക്കയാണ് ഞാന്‍ വിജയശ്രീലാളിതനായി നില്‍ക്കുന്നത്. 

ജയിച്ചവരുടെ കഥകളേക്കാള്‍ പ്രചോദാത്മകശേഷിയുണ്ട് തോറ്റവരുടെ കഥകള്‍ക്ക്. ജയിച്ചവരെ പഠിച്ചാല്‍ എങ്ങിനെ ജയിക്കാമെന്ന് പഠിക്കാം. എന്നാല്‍ തോറ്റവരെ പഠിച്ചാല്‍ എങ്ങിനെ അവര്‍ തോറ്റുവെന്നും എന്തുകൊണ്ട് തോറ്റുവെന്നും എങ്ങിനെ ആ തോല്‍വിയെ നേരിടാമെന്നും ഒരേ സമയം പഠിക്കാം. 

 തോല്‍ക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ചില ഗുണങ്ങള്‍കൂടിയുണ്ട്. ജയിക്കുന്നതുവരെ പോരാടുക എന്നതായിരിക്കും അവരുടെ വിശ്വാസം.. ആരുടേയും അവഹേളനത്തെ അവര്‍ ശ്രദ്ധിക്കുകയില്ല. സ്വന്തം കാര്യം സ്വയം നോക്കണമെന്ന ദൃഢനിശ്ചയം അവര്‍ക്കുണ്ടാകും. ഇനിയുളള ചുവടുകളില്‍ തോല്‍വിയില്ലാതിരിക്കാനുളള ചുവടുകള്‍ അവര്‍ നടത്തും. അതെ, തോല്‍വിയില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.. പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം

 - ശുഭദിനം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...