Trending

ലഭിച്ച ജോലിയിൽ സംതൃപ്തരാകേണ്ടതിന്റെ പ്രാധാന്യം



 
അയാൾ ഒരു അലക്കുകാരനായിരുന്നു. അയാൾക്ക് ഒരു കഴുതയും ഒരു നായയുമുണ്ട്. കഴുത എന്നും വസ്ത്രങ്ങൾ ചുമക്കുകയും നായ വീടിന് കാവൽ നിൽക്കുകയും ചെയ്യും.  പക്ഷേ, താൻ ചെയ്യുന്ന ജോലിയിൽ കഴുത അസംതൃപ്തനായിരുന്നു. കഴുതയ്ക്ക് നായയുടെ ജോലി ചെയ്യാനായിരുന്നു ആഗ്രഹം. 

ഒരുദിവസം രാത്രി രണ്ട് കള്ളന്മാർ വീട്ടിലെത്തി. നായ അവരെ കണ്ടില്ല പക്ഷേ, കഴുത ആ കള്ളൻമാരെ കാണുകയും ഉറക്കെ കരയാനും തുടങ്ങി.  കഴുതയുടെ കരച്ചിൽ കേട്ട് കള്ളന്മാർ ഓടിപോവുകയും ഉടമസ്ഥൻ ഉണർന്ന് പുറത്ത് വരികയും ചെയ്തു. തന്റെ ഉറക്കം നഷ്ടപ്പെടുത്തിയതിന് കഴുതയ്ക്ക് പൊതിരെ തല്ല് കിട്ടുകയും ചെയ്തു. 

നാം ചെയ്യുന്ന ജോലി എവിടെയായിരുന്നാലും അതിൽ സത്യസന്ധത പുലർത്തുക എന്നതാണ് പ്രധാനം.  ജോലി ഇഷ്ടപ്പെടാതിരിക്കാൻ പലരും പല കാരണങ്ങൾ കണ്ടെത്താറുണ്ട്.  ആഗ്രഹിച്ച രംഗത്തല്ല ജോലി കിട്ടിയത്, സഹപ്രവർത്തകരേക്കാൾ മികവുണ്ടായിട്ടും അവരേക്കാൾ താഴ്ന്ന ജോലിയാണ് ലഭിച്ചത്, ഇഷ്ടമേഖലയിലായിരുന്നു ജോലി ലഭിച്ചിരുന്നതെങ്കിൽ ഞാൻ എന്റെ കഴിവുതെളിയിച്ചേനെ.. എന്നൊക്കെ.  

നമ്മുടെ ആഗ്രഹങ്ങൾക്കും അഭിരുചിക്കുമിണങ്ങിയ ജോലി എല്ലാവർക്കും ലഭിക്കണമെന്നില്ല.  നമുക്ക് ലഭിച്ച കർമ്മരംഗത്തായിരിക്കുമ്പോൾ എത്തിച്ചേരാൻ സാധിക്കാത്ത സ്ഥലത്തെക്കുറിച്ച് ആകുലപ്പെട്ടിരുന്നാൽ ആയിരിക്കുന്ന സ്ഥലവും കർമ്മരംഗവും നിഷ്‌ക്രിയമാകും. 

ചെയ്യുന്ന കർമ്മങ്ങളിലെ കാർക്കശ്യവും സൂക്ഷമതയുമാണ് ഏതൊരാളുടേയും പ്രവർത്തനമികവ് തീരുമാനിക്കുന്നത്.  അതിനാൽ എത്തപ്പെട്ട ജോലി ചെറുതാണോ വലുതാണോ എന്നതല്ല, ചെയ്യുന്ന രീതിയാണ് ആ പ്രവർത്തിയെ വിശിഷ്ടമാക്കുന്നത്. - 

ശുഭദിനം

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...