Trending

വാടാത്ത പുഷ്പം പോലെ ജീവിക്കാം


അവൻ വളരെ സങ്കടപ്പെട്ടിരിക്കുന്നത് കണ്ടാണ് അദ്ധ്യാപകൻ കാരണമന്വേഷിച്ചത്.  തിരിച്ച് ഒരു ചോദ്യമാണ് അവനിൽ നിന്നും ഉണ്ടായത്. സങ്കടങ്ങൾ തീരാനുളള വഴി പറഞ്ഞുതരാമോ? അദ്ധ്യാപകൻ പറഞ്ഞു:  "നീയൊരു പുഷ്പമാണെന്ന് കരുതുക. ഒരുനാൾ വാടി വീഴാനുള്ളതാണെന്ന് ഓർക്കുക. എങ്കിലും, വാടി വീഴുന്നതുവരെ സുഗന്ധം പരത്തി, കാണുന്നവരുടെ കണ്ണിനും മനസ്സിനും കുളിർമ നൽകി പുഞ്ചിരിയോടെ നിൽക്കുക എന്ന് തീരുമാനിക്കുക. അപ്പോൾ സങ്കടങ്ങൾ മാഞ്ഞുപോകും." 

മരിക്കും എന്നോർത്ത് ജീവിക്കാതിരിക്കുന്നതിൽ അർത്ഥമില്ല.  
കിതയ്ക്കും എന്ന് കരുതി ഓടാതിരിക്കുന്നത് എന്തിനാണ്?  
നഷ്ടപ്പെടും എന്നോർത്ത് പ്രണയിക്കാതിരിക്കുന്നതിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല.. 

എന്തിനും അതി്‌ന്റെതായ തുടക്കവും ഒടുക്കവും ഉണ്ട്.  അവയുടെ സ്വാഭാവിക ഗതിയെ അംഗീകരിച്ച് മുന്നോട്ട് തന്നെ പോവുക. 
വിഷാദാത്മകമായതൊന്നും ജീവിതത്തിൽ സംഭവിക്കരുത് എന്ന് ചിന്തിക്കുന്നതിൽ അടിസ്ഥാനമേ ഇല്ല. സംഭവിക്കാനുളളത് സംഭവിച്ചുകൊണ്ടേയിരിക്കും.. അതിനെ അതിജീവിക്കാനോ , നേരിടാനോ ഉളള മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നത് മാത്രമാണ് പോംവഴി.  

എത്രനാൾ ജീവിച്ചു എന്നതിലല്ല, എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം. വീഴുന്നതുവരെ നമുക്ക് ഓടാം. സങ്കടങ്ങളെ മാറ്റിനിർത്തി സന്തോഷത്തെ സ്വീകരിക്കാം.
എത്രനാൾ ജീവിച്ചു എന്നതിലല്ല, എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം. വീഴുന്നതുവരെ നമുക്ക് ഓടാം. സങ്കടങ്ങളെ മാറ്റിനിർത്തി സന്തോഷത്തെ സ്വീകരിക്കാം.
 - ശുഭദിനം നേരുന്നു 
 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...