ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം. അഗ്നിവീർ വായു തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറങ്ങി. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ജനുവരി 7 മുതൽ 27 വരെ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം.
തസ്തികയും ഒഴിവുകളും:
ഇന്ത്യൻ വ്യോമസേനയിലേക്കുള്ള അഗ്നിവീർ വായു റിക്രൂട്ട്മെന്റാണ് നിലവിൽ നടക്കുന്നത്. സയൻസ്, നോൺ സയൻസ് വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി:
2005 ജനുവരി 1 നും 2008 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. എൻറോൾമെൻ്റ് സമയത്ത് 21 വയസ്സ് കവിയാൻ പാടില്ല.
യോഗ്യത:
- സയൻസ് സ്ട്രീം: പ്ലസ് ടു അല്ലെങ്കിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയോടൊപ്പം തത്തുല്യ പരീക്ഷ 50% മാർക്കോടെ പാസ്സായിരിക്കണം. ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ / കമ്പ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെൻ്റേഷൻ / ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി) ഉണ്ടായിരിക്കണം. ഡിപ്ലോമ കോഴ്സിൽ മൊത്തം 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും (അല്ലെങ്കിൽ ഇംഗ്ലീഷ് ഡിപ്ലോമ കോഴ്സിന്റെ ഭാഗമല്ലെങ്കിൽ ഇൻ്റർമീഡിയറ്റ് / മെട്രിക്കുലേഷനിൽ) അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോൺ വൊക്കേഷണൽ വിഷയങ്ങളുള്ള രണ്ട് വർഷത്തെ തൊഴിലധിഷ്ഠിത കോഴ്സ് വിജയിച്ചവരായിരിക്കണം.
- നോൺ സയൻസ് സ്ട്രീം: ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ 12-ാം ക്ലാസ് പരീക്ഷ പാസ്സായിരിക്കണം. അല്ലെങ്കിൽ തൊഴിലധിഷ്ഠിത കോഴ്സിൽ കുറഞ്ഞത് 50% മൊത്തം മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും രണ്ട് വർഷത്തെ തൊഴിലധിഷ്ഠിത കോഴ്സ് പൂർത്തിയാക്കിയിരിക്കണം.
അപേക്ഷിക്കേണ്ട രീതി:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ജാലകം ജനുവരി 7 മുതൽ 27 വരെ തുറന്നിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി vayu.agnipath.cdac.in സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam