Trending

മക്കളെ പിന്തുണയ്ക്കുക, അവരുടെ സ്വപ്നങ്ങളെ സഹായിക്കുക

 


സർ, ഞാൻ പ്ലസ്ടുവിന് പഠിക്കയാണ്. എന്‍റെ മാതാപിതാക്കൾക്ക് എന്നെ ഡോക്ടറാക്കണം എന്നാണ് ആഗ്രഹം. എനിക്ക് ഡോക്ടറും എഞ്ചിനീയറും ഒന്നുമാകേണ്ട, എന്റെ കഴിവറിഞ്ഞുള്ള  ഒരു കോഴ്സ് പറയാമോ?.
 
ഇന്ന് വന്ന ഒരു സന്ദേശമാണിത്, കുട്ടിയെ വിളിച്ചു കാര്യങ്ങൾ ബോധ്യപ്പെട്ടു, തുടർന്ന് ഓൺലൈനായി റിയാസെക് (RIASEC) ഹോളണ്ട് മോഡൽ ഓൺലൈൻ കരിയർ കോഡ് ടെസ്റ്റ് നടത്താനായി ഒരു ലിങ്ക് കൊടുത്തു. ടെസ്റ്റ് കഴിഞ്ഞു അതിന്റെ റിസൾട്ട് അയച്ചു തന്നു വീണ്ടും അവനോട് സംസാരിച്ചു, അവന്റെ താല്പര്യമുള്ള മേഘല സോഷ്യൽ വർക്ക് ആയതിനാൽ അവനോട് ബിഎസ്'ഡബ്ലിയു കോഴ്‌സിന് ഇന്ത്യയിലെ മികച്ച കലാലയങ്ങളിൽ ചേരാൻ പറഞ്ഞു. അതിന്റെ സാധ്യതകളും പറഞ്ഞു കൊടുത്തു. ഒപ്പം പ്ലാൻ ബി ആയിട്ടുള്ള ഉപദേശവും നൽകി.  CUET പരീക്ഷ എഴുതി നല്ല റാങ്കു നേടാൻ ഉപദേശിച്ചു. ശേഷം അവന്റെ മാതാപിതാക്കളോട് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി ഫോൺ അവർക്കു കൊടുക്കാനും പറഞ്ഞു, അവരോടും വിശദമായി സംസാരിച്ചു. അവരും തൃപ്തിയായി. 


ഇനി ഇത്തരത്തിൽ മക്കളിൽ സമ്മർദ്ദം ഏല്‍പിക്കുന്ന രക്ഷിതാക്കളോട് ചിലത് പറയാനുണ്ട്. നിങ്ങളുടെ  ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാതെ തന്നെ എനിക്ക് പറയാനാവുന്ന  സ്നേഹപൂർവ്വമായ ഒരു ഉപദേശമാണിത്.

നിങ്ങളുടെ കുട്ടിയുടെ ഭാവി എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കു മാത്രമാണ്. അവരെ നിർബന്ധിച്ച് എന്തെങ്കിലും ആക്കിയെടുക്കാൻ ശ്രമിക്കുന്നത് ശരിയല്ല. അത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങൾ നിങ്ങൾക്ക് ദൈവം അനുഗ്രഹമായി നൽകിയ  കുട്ടികളെ സ്നേഹിക്കുക, അവരെ മനസ്സിലാക്കുക, അവരുടെ കഴിവുകളിൽ വിശ്വസിക്കുക, അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുക. അവർക്ക് അവരുടെ പൂർണ്ണമായ കഴിവുകൾ കൈവരിക്കാനും സന്തുഷ്ടരും വിജയകരും ആയ വ്യക്തികളായി മാറാനും കഴിയട്ടെ.

കുറച്ചു കൂടി പറയുകയാണ്. അടിവരയിട്ടു ഓരോന്നും വായിക്കുക.

1. ഓരോ മക്കളും വ്യത്യസ്തരാണ്: 

നമ്മുടെ ഓരോ കുട്ടിക്കും അവരുടേതായ കഴിവുകളും താൽപ്പര്യങ്ങളുമുണ്ട്. എല്ലാവരെയും ഒരേ അച്ചിൽ വാർക്കാൻ ശ്രമിക്കുന്നത് അവരുടെ വ്യക്തിത്വത്തെ അടിച്ചമർത്തുകയും കഴിവുകളെ പരിമിതപ്പെടുത്തുകയും ചെയ്യും. ഒരു കുട്ടിക്ക് എൻജിനീയറിംഗ് അല്ലെങ്കിൽ വൈദ്യശാസ്ത്രത്തിൽ താൽപ്പര്യമില്ലെങ്കിൽ, അവരെ നിർബന്ധിക്കുന്നത് അവരുടെ ആത്മവിശ്വാസത്തെയും  മനോധൈര്യത്തെയും  പ്രതികൂലമായി ബാധിക്കും.

2. സമ്മർദ്ദങ്ങൾ വിപരീതഫലം ഉണ്ടാക്കും: 

നിരന്തരമായ സമ്മർദ്ദവും ശിക്ഷയും കുട്ടികളിൽ ഉത്കണ്ഠ, വിഷാദം, പഠനത്തിൽ നിന്നുള്ള വെറുപ്പ് എന്നിവയ്ക്ക് കാരണമാകും. ഇത് അവരുടെ മാനസികാരോഗ്യത്തെ  ബാധിക്കുകയും  ആത്മവിശ്വാസം തകർക്കുകയും ചെയ്യും. പഠനത്തിൽ  അവർ പിന്നോട്ട് പോകാനും സാധ്യതയുണ്ട്. 

3. വിജയത്തിന് ഒന്നിലധികം വഴികളുണ്ട്: 

എൻജിനീയറിംഗും വൈദ്യശാസ്ത്രവും മാത്രമല്ല ജീവിത  വിജയത്തിലേക്കുള്ള വഴികൾ. കല, സാഹിത്യം, കായികം, സംരംഭകത്വം,  സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ കുട്ടികൾക്ക് വിജയിക്കാൻ കഴിയും. അവരുടെ താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്ഞാനടക്കമുള്ള  രക്ഷിതാക്കളുടെ കടമ.

4. സ്നേഹവും പിന്തുണയുമാണ് പ്രധാനം: 

കുട്ടികൾക്ക് ഏറ്റവും ആവശ്യം സ്നേഹവും പിന്തുണയുമാണ്. അവരെ മനസ്സിലാക്കുക, അവരുടെ കഴിവുകളിൽ വിശ്വസിക്കുക, അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുക. ഇതാണ് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.

5. കുട്ടികളുടെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുക: 

നിങ്ങളുടെ കുട്ടികളുമായി സംസാരിക്കുക. അവരുടെ  സ്വപ്നങ്ങളും  ആഗ്രഹങ്ങളും  മനസ്സിലാക്കാൻ ശ്രമിക്കുക.  അവരെ  കേൾക്കുകയും അവരുടെ  അഭിപ്രായങ്ങൾക്ക്  വില  കൽപ്പിക്കുകയും  ചെയ്യുക. 

6. മാനസികാരോഗ്യത്തിന്  പ്രാധാന്യം  നൽകുക: 

കുട്ടികളുടെ  മാനസികാരോഗ്യത്തിന്  പ്രാധാന്യം  നൽകുക.  അവരെ  സമ്മർദ്ദത്തിലാക്കുന്നത്  അവരുടെ  മാനസികാരോഗ്യത്തെ  പ്രതികൂലമായി  ബാധിക്കും.

ജീവിതത്തിൽ ഉയർച്ചയിൽ മക്കൾ എത്താൻ നമ്മൾക്ക് നമ്മുടെ മക്കളുടെ യഥാർത്ഥ കഴിവുകളും താൽപ്പര്യങ്ങളും തിരിച്ചറിയാനാവുകയും നമ്മുടെ കൺവെട്ടത്ത് തന്നെ അവരെ സ്വതന്ത്രരായി വളരാൻ അനുവദിക്കുകയും ചെയ്യാനാവണം. അവരെ സ്നേഹിക്കുക, പിന്തുണയ്ക്കുക, അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ അവരുടെ 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...