ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ആയുർവേദത്തിന് അതിന്റേതായ സ്ഥാനമുണ്ട്. പഠന സാധ്യതകൾ പരിഗണിച്ച് നോക്കിയാൽ, ആയുർവേദത്തിന്റെ ലോകം വളരെ വലുതാണ്. ആയുർവേദ രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാവുന്ന ചില വിവരങ്ങൾ .
ആയുർവേദ പഠനത്തിനുള്ള വഴികൾ
ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി അഥവാ BAMS ആണ് ഒരു ആയുർവേദ ഡോക്ടറാകാനുള്ള അടിസ്ഥാന യോഗ്യത. നീറ്റ് (NEET) പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. പ്ലസ്ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. ഇന്ത്യയിൽ ഏകദേശം 240 കോളേജുകളിലായി മുപ്പതിനായിരത്തിലധികം BAMS സീറ്റുകൾ ലഭ്യമാണ്. കേരളത്തിൽ 16 കോളേജുകളിലായി ആയിരത്തിലധികം സീറ്റുകളുമുണ്ട്.
ബിരുദാനന്തര ബിരുദതലത്തിൽ പഞ്ചകർമ്മ, കൗമാരഭൃത്യം, ശല്യതന്ത്രം, കായ ചികിത്സ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനോടുകൂടിയ MD പ്രോഗ്രാമുകളുണ്ട്. ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് വഴിയാണ് MD കോഴ്സുകളിലേക്ക് പ്രവേശനം.
പ്രധാന സ്ഥാപനങ്ങൾ
ആയുർവേദ പഠനത്തിന് പേരുകേട്ട ചില പ്രധാന സ്ഥാപനങ്ങൾ താഴെ കൊടുക്കുന്നു.
- കേരളത്തിന് പുറത്ത്:
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ജയ്പുർ
- ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ഡൽഹി
- എസ്ഡിഎം കോളേജ് ഓഫ് ആയുർവേദ ആൻഡ് ഹോസ്പിറ്റൽ, ഉഡുപ്പി
- ശ്രീ ധർമ്മസ്ഥല മഞ്ജുനാഥേശ്വര കോളേജ് ഓഫ് ആയുർവേദ ആൻഡ് ഹോസ്പിറ്റൽ, ഹാസൻ, കർണാടക
- ഡി.വൈ. പാട്ടീൽ കോളേജ് ഓഫ് ആയുർവേദ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നവിമുംബൈ
- ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റി, ജാംനഗർ
- ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
- കേരളത്തിൽ:
- പി.എസ്. വാരിയേഴ്സ് ആയുർവേദ കോളേജ്, കോട്ടക്കൽ
- തിരുവനന്തപുരം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകൾ
- വൈദ്യരത്നം ആയുർവേദ കോളേജ്, ഒല്ലൂർ
- അമൃത സ്കൂൾ ഓഫ് ആയുർവേദ, കൊല്ലം
- കൂടാതെ 13 സ്വകാര്യ സെൽഫ് ഫിനാൻസിങ് ആയുർവേദ കോളേജുകളും ഉണ്ട്.
മറ്റ് പ്രോഗ്രാമുകൾ
BAMS കൂടാതെ മറ്റ് ചില ആയുർവേദ കോഴ്സുകളും ലഭ്യമാണ്. അവയിൽ ചിലത് താഴെ നൽകുന്നു.
- ഇന്റഗ്രേറ്റഡ് ബിഎസ്‌സി-എംഎസ്‌സി ഇൻ ആയുർവേദ ബയോളജി (പ്രവേശനം CUET വഴി)
- ബിഎസ്‌സി ആയുർവേദ നഴ്സിങ്, ബിഎസ്‌സി ആയുർവേദ ഫാർമസി: എംവിആർ ആയുർവേദ കോളേജ്, കണ്ണൂർ
- ഡിപ്ലോമ ഇൻ ആയുഷ് നഴ്സിങ് ആൻഡ് ഫാർമസി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ജയ്പുർ
- ഡിപ്ലോമ/ഡിഗ്രി/മാസ്റ്റേഴ്സ് ഇൻ ഫാർമസി (ആയുർവേദ): ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ (ITRA), ജാംനഗർ
- മാസ്റ്റേഴ്സ് മെഡിസിനൽ പ്ലാന്റ്സ്: ITRA ജാംനഗർ (യോഗ്യത: ബോട്ടണി, ഫാർമസി, ആയുർവേദ, അഗ്രികൾച്ചർ എന്നിവയിൽ ഒന്നിൽ ബിരുദം.)
- ആയുർവേദ നഴ്സിങ്, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സുകൾ (യോഗ്യത എസ്എസ്എൽസി): തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജുകൾ www.ayurveda.kerala.gov.in
- ആയുർവേദിക് നഴ്സിങ് (സർട്ടിഫിക്കറ്റ് പ്രോഗ്രാം): അമൃത വിശ്വവിദ്യാപീഠം, കൊല്ലം
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam