Trending

ഐ.ഐ.ടി മദ്രാസിൽ ഡാറ്റാ സയൻസ് പഠിക്കാം; JEE ഇല്ലാതെ IIT ബിരുദം നേടാൻ അവസരം

ഐ.ഐ.ടി മദ്രാസ് നടത്തുന്ന ഓൺലൈൻ കോഴ്സായ BS Data Science & Applications പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവിൽ ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. 

JEE മെയിൻ/അഡ്വാൻസ് പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്കും ഇനി മദ്രാസ് ഐ.ഐ.ടിയിലെ ബിരുദധാരിയാകാം. 2025 ജനുവരി 2 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

JEE പരീക്ഷയുടെ കഠിനമായ മത്സരമില്ലാതെ ഐ.ഐ.ടി ബിരുദം നേടാൻ ഈ പ്രോഗ്രാം അവസരം നൽകുന്നു. എങ്കിലും, ഈ കോഴ്സ് പൂർത്തിയാക്കാൻ കാര്യമായ പരിശ്രമം ആവശ്യമാണ്. പഠനത്തിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇത് എളുപ്പത്തിൽ പൂർത്തിയാക്കാനാകും.

ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) അനുസൃതമായി, എൻട്രി, എക്‌സിറ്റ് ഓപ്ഷനുകൾ ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. മറ്റ് ഡിഗ്രി പ്രോഗ്രാമുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്കും ഈ ഓൺലൈൻ പ്രോഗ്രാമിന് അപേക്ഷിക്കാം. നിലവിൽ പല വിദ്യാർത്ഥികളും മറ്റ് കോഴ്സുകൾ ചെയ്യുന്നതിനോടൊപ്പം ഈ കോഴ്സും പഠിക്കുന്നുണ്ട്. ഇരുപതു വയസ്സു മുതൽ എഴുപത് വയസ്സുവരെയുള്ള പഠിതാക്കൾ ഈ കോഴ്സിൽ ഉണ്ട്.

ഫൗണ്ടേഷൻ പ്രോഗ്രാം, ഡിപ്ലോമ പ്രോഗ്രാം, ഡിഗ്രി പ്രോഗ്രാം (BSc) എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് കോഴ്സ് നടത്തുന്നത്. വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിന്റെ ഏത് ഘട്ടത്തിൽ നിന്നും പുറത്തുപോകാനും, അവർ നേടിയ ലെവലിന് അനുസരിച്ച് സർട്ടിഫിക്കറ്റ്, ഡിപ്ലോമ അല്ലെങ്കിൽ ബിരുദം നേടാനും സാധിക്കും.

വിദ്യാർത്ഥികൾക്ക് എവിടെ നിന്നും ഓൺലൈനായി കോഴ്സിൽ ചേരാം. എന്നാൽ വിദേശത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി മദ്രാസ് 75% വരെ ഫീസ് ഇളവ് നൽകുന്നു. കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 75% ഫീസ് ഇളവ് ലഭിക്കും. ഏകദേശം 60,000 രൂപയ്ക്ക് ഒരു വിദ്യാർത്ഥിക്ക് ഈ ബിരുദം നേടാനാകും.

നാല് വർഷത്തെ പഠന കാലയളവിൽ 142 ക്രെഡിറ്റ് പൂർത്തിയാക്കണം. കോഴ്സിനായുള്ള ശരാശരി ചെലവ് മൂന്നര ലക്ഷം രൂപയാണ്. ഐ.ഐ.ടി മദ്രാസ് ബിരുദം, അലുംനി പദവി, അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം എന്നിവയാണ് പ്രധാന നേട്ടങ്ങൾ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന ലിങ്കുകൾ സന്ദർശിക്കുക:

  • കോഴ്സ് ഘടന: Click Here
  • അപേക്ഷ സമർപ്പിക്കാൻ:  Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...