ഈ സ്കോളർഷിപ്പ് പദ്ധതി പ്രകാരം, പുതിയ അപേക്ഷകളും നിലവിൽ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അത് പുതുക്കാനുള്ള അപേക്ഷകളും ജനുവരി 10 വരെ സ്വീകരിക്കുന്നതാണ്. കൂടാതെ, സ്കൂളുകൾ അപേക്ഷകളുടെ പരിശോധന ജനുവരി 17-ന് ഉള്ളിൽ പൂർത്തിയാക്കേണ്ടതാണ്.
ആർക്കൊക്കെ അപേക്ഷിക്കാം?
- 2023-24 അധ്യയന വർഷത്തിൽ പത്താം ക്ലാസ് പാസ്സായ പെൺകുട്ടികൾക്ക് പുതിയ അപേക്ഷ സമർപ്പിക്കാം.
- സിബിഎസ്ഇ അഫിലിയേഷനുള്ള സ്കൂളിൽ പഠിച്ച് ആദ്യത്തെ അഞ്ച് വിഷയങ്ങളിൽ 70% മാർക്കോടെ വിജയിച്ചിരിക്കണം.
- പത്താം ക്ലാസ്സിൽ പ്രതിമാസ ട്യൂഷൻ ഫീസ് 2500 രൂപയിൽ കവിയരുത്.
- 11, 12 ക്ലാസ്സുകളിൽ ട്യൂഷൻ ഫീസ് 3000 രൂപയിൽ കവിയരുത്.
- 11-ാം ക്ലാസ്സിൽ 70% മാർക്കിൽ കുറയാതെ നേടിയ വിദ്യാർത്ഥികൾക്ക് 12-ാം ക്ലാസ്സിലേക്കുള്ള സ്കോളർഷിപ്പ് പുതുക്കുന്നതിനായി അപേക്ഷിക്കാം.
സിബിഎസ്ഇയുടെ ഈ സ്കോളർഷിപ്പ് പദ്ധതി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് വലിയ പ്രോത്സാഹനമാണ്. അർഹരായ വിദ്യാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുമായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cbse.gov.in സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
SCHOLARSHIP