Trending

വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: CUET-UG യിൽ വലിയ മാറ്റങ്ങൾ; ബിരുദ പ്രവേശനത്തിന് ഏത് വിഷയത്തിലും പ്രവേശന പരീക്ഷ എഴുതാം



ദേശീയ ബിരുദ പ്രവേശന പരീക്ഷയിൽ (സി.യു.ഇ.ടി-യു.ജി) ഇക്കുറി 37 വിഷയങ്ങൾ മാത്രമാണ്. കഴിഞ്ഞ വർഷം 63 വിഷയങ്ങളുണ്ടായിരുന്നതാണ് ഇക്കുറി ചുരുക്കുന്നത്. ഏതൊക്കെ വിഷയങ്ങളാണ് ഒഴിവാക്കിയതെന്നതിൽ വ്യക്‌തതയില്ല. ഒഴിവാക്കിയ വിഷയങ്ങളിലെ പ്രവേശനം ജനറൽ ടെസ്റ്റിന്റെ അടിസ്‌ഥാനത്തിലാകും നടത്തുക.

33 ഭാഷകൾ 13 ആയി
കഴിഞ്ഞ വർഷം 33 ഭാഷകൾക്കു പ്രത്യേകം പരീക്ഷയുണ്ടായിരുന്നത് 13 ആയി. ഡൊമെയിൻ വിഷയങ്ങൾ 29ൽനിന്ന് 23 ആയി. ഒൻട്രപ്രനർഷിപ്, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, ഫാഷൻ ഡിസൈൻ, ടൂറിസം, ലീഗൽ സ്റ്റഡീസ്, എൻജിനീയറിങ് ഗ്രാഫിക്സ് എന്നിവ ഒഴിവാക്കി.

12-ാം ക്ലാസിൽ ഏതു വിഷയം പഠിച്ചുവെന്ന വ്യത്യാസമില്ലാതെ വിഷയങ്ങൾ തിരഞ്ഞെടുക്കാം
12-ാം ക്ലാസിൽ ഏതു വിഷയം പഠിച്ചുവെന്ന വ്യത്യാസമില്ലാതെ സി.യു.ഇ.ടി-യു.ജിയിൽ വിഷയങ്ങൾ തിരഞ്ഞെടുക്കാം. ബിരുദ പഠനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റം. ക്ലാസിൽ ഏതു 12-ാം വിഷയം പഠിച്ചുവെന്ന വ്യത്യാസമില്ലാതെ ഇഷ്ട‌മുള്ള വിഷയം ബിരുദത്തിനു തിരഞ്ഞെടുക്കാമെന്നും പ്രവേശന പരീക്ഷയിൽ വിജയം നേടിയാൽ മാത്രം മതിയെന്നും യു.ജി.സി. അറിയിച്ചു.

ഓരോ വിഷയത്തിലെയും പരീക്ഷാസമയം 60 മിനിറ്റ്
ഓരോ വിഷയത്തിലെയും പരീക്ഷാസമയം 60 മിനിറ്റായി നിജപ്പെടുത്തും. കഴിഞ്ഞ വർഷം 45-60 മിനിറ്റ് ആയിരുന്നു.

ഓപ്ഷനൽ ചോദ്യമില്ല
ഇക്കുറി മുതൽ ഓപ്ഷനൽ ചോദ്യമില്ല. മുഴുവൻ ചോദ്യത്തിനും ഉത്തരം നൽകണം.

സി.യു.ഇ.ടി-യു.ജി, പി.ജി പരീക്ഷയുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ടു യു.ജി.സി. വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

യു.ജി.സി. പ്രതീക്ഷിക്കുന്നത് പുതിയ മാറ്റങ്ങൾ വിദ്യാർഥികൾക്ക് ഗുണം ചെയ്യുമെന്നാണ്. കൂടുതൽ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്ക് ലഭിക്കും. ഇത് അവരുടെ താൽപ്പര്യങ്ങൾക്കും കഴിവുകൾക്കും അനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കും.

പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സി.യു.ഇ.ടി വെബ്‌സൈറ്റ് സന്ദർശിക്കുക

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...