Trending

പരീക്ഷാ ചോദ്യങ്ങൾ സുരക്ഷിതമാക്കാൻ ഡിജിറ്റൽ പൂട്ട്!


കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി, പരീക്ഷാ ചോദ്യങ്ങൾ ചോർച്ച തടയാൻ സർക്കാർ പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നു. 'ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ പേപ്പർ ജനറേറ്റിങ് സിസ്റ്റം' എന്ന സോഫ്റ്റ്‌വേർ വികസിപ്പിച്ചുകൊണ്ട് പരീക്ഷാ ദിവസം മാത്രമേ ചോദ്യക്കടലാസ് സ്‌കൂളുകൾക്ക് ലഭ്യമാക്കുകയുള്ളൂ. ഇതോടെ പരീക്ഷാ ചോദ്യങ്ങൾ ചോർച്ച നടത്തുന്നവർക്ക് അവസരമുണ്ടാവില്ല.

പുതിയ സംവിധാനത്തിൽ, എല്ലാ വിഷയങ്ങളിലും ചോദ്യബാങ്ക് നിർബന്ധമാക്കും. ചോദ്യക്കടലാസ് തയ്യാറാക്കുന്നതിൽ അധ്യാപകർക്ക് പരിശീലനം നൽകും. ഓരോ വിഷയത്തിലും ഒട്ടേറെ സെറ്റ് ചോദ്യങ്ങൾ തയ്യാറാക്കി ചോദ്യബാങ്കിലിടും. ഇതിൽ ഏതെങ്കിലുമൊന്നായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യാവലി. പല സെറ്റ് ചോദ്യക്കടലാസ് ഉള്ളതിനാൽ എല്ലാ സ്‌കൂളിലും ഒരേ വിഷയത്തിൽ ഒരേ ചോദ്യക്കടലാസ് ആയിരിക്കില്ല ലഭിക്കുക.

ഈ പുതിയ സംവിധാനം വഴി ചോദ്യക്കടലാസ് നിർമാണം, അച്ചടി, വിതരണം തുടങ്ങിയവയ്ക്കുള്ള സാമ്പത്തികഭാരം ഒഴിവാക്കാനും സാധിക്കും.

 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...