Trending

എൻജിനിയറിങ്, മാനേജ്മെൻറ് ഗവേഷണത്തിന് ഗതിശക്തി വിശ്വവിദ്യാലയയിൽ അവസരം!


ഗതാഗത മേഖലയിൽ ഗവേഷണം ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് സുവർണ്ണാവസരം. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഗതിശക്തി വിശ്വവിദ്യാലയ (ലാൽബാഗ്, വഡോദര, ഗുജറാത്ത്) വർക്കിങ് പ്രൊഫഷണലുകൾക്കായി പിഎച്ച്‌.ഡി. പ്രോഗ്രാം സ്പ്രിങ് (ഈവൻ) സെമസ്റ്റർ 2025 ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എൻജിനിയറിങ്, മാനേജ്മെൻറ് സ്കൂളുകളിലാണ് സ്പോൺസേർഡ് വിഭാഗത്തിൽ ഗവേഷണാവസരമുള്ളത്. ഗതാഗതം, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം, മൾട്ടി ഡിസിപ്ലിനറി റിസർച്ച്, എക്സിക്യൂട്ടീവ് ട്രെയിനിങ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രധാന സ്ഥാപനമാണിത്.

 

പ്രവൃത്തി പരിചയമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. മുൻനിര ഗവേഷണങ്ങൾക്കുവേണ്ട ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ ലഭ്യമായ ഇൻഡസ്ട്രി, ഗവേഷണ വികസന ഓർഗനൈസേഷനുകൾ, ലബോറട്ടറികൾ, ഗവൺമെൻറ്/പ്രൈവറ്റ് സ്ഥാപനങ്ങൾ, നോൺ ഗവൺമെൻറൽ ഓർഗനൈസേഷനുകൾ, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ഒന്ന് സ്പോൺസർ ചെയ്യുന്നവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. അപേക്ഷകർ ഫുൾടൈം ജീവനക്കാരായിരിക്കണം, കൂടാതെ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രവേശന പരീക്ഷയുടെയും പേഴ്സണൽ ഇൻറർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പ്രതിവർഷ ട്യൂഷൻ ഫീ 40,000 രൂപയാണ്.

 

വിദ്യാഭ്യാസ യോഗ്യതകൾ താഴെ പറയുന്നവയാണ്:

  • എൻജിനിയറിങ്: എൻജിനിയറിങ്/സയൻസിൽ മാസ്റ്റേഴ്സ് ബിരുദം (എം.ടെക്./എം.ഇ./എം.എസ്സി. എൻജിനിയറിങ്/സയൻസ് തുടങ്ങിയവ) അല്ലെങ്കിൽ എം.എസ്.
  • മാനേജ്മെൻറ്: ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, സയൻസസ്, എൻജിനിയറിങ്, അനുബന്ധ മേഖലയിലെ മാസ്റ്റേഴ്സ് ബിരുദം.
  • നാലുവർഷത്തെ എൻജിനിയറിങ് ബാച്ച്‌ലർ ബിരുദം (ബി.ടെക്./ബി.ഇ./ബി.എസ്സി. എൻജിനിയറിങ്) ഉള്ളവർക്കും ഇരു മേഖലകളിലേക്കും അപേക്ഷിക്കാവുന്നതാണ്.
  • മാസ്റ്റേഴ്സ് യോഗ്യതയുള്ളവർക്ക് മാസ്റ്റേഴ്സ് തലത്തിലും, ബാച്ച്‌ലർ ബിരുദധാരികൾക്ക് പ്രസ്തുത തലത്തിലുമുള്ള പരീക്ഷയിൽ ലഭിച്ചിരിക്കേണ്ട മാർക്ക് ശതമാനം/സി.പി.ഐ./സി.ജി.പി.എ. സംബന്ധിച്ച വ്യവസ്ഥകളുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

 

അപേക്ഷകൾ gsvadm.samarth.edu.in/2024 എന്ന വെബ്സൈറ്റ് വഴി ഡിസംബർ 31 വരെ സമർപ്പിക്കാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്കായി gsv.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഗതാഗത മേഖലയിലെ ഗവേഷണത്തിൽ താല്പര്യമുള്ളവർക്ക് ഈ അവസരം ഒരു മുതൽക്കൂട്ട് ആകും എന്നതിൽ സംശയമില്ല.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...