പറമ്പിലെ പൊട്ടക്കിണറ്റിൽ വയസ്സായ ഒരു കുതിര വീണു. അതിന്റെ ഉടമസ്ഥൻ അതിനെ പൊക്കിയെടുക്കാൻ പല വഴികളും നോക്കിയെങ്കിലും സാധിച്ചില്ല. അവസാനം അയാൾ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ടു പൊക്കിയെടുത്താലും കൂടുതലൊന്നും പണിയെടുക്കാൻ അതിനെക്കൊണ്ടാവില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാൽ അതിന്റെ ചികിത്സക്ക് തന്നെ വലിയ ചിലവ് വരും. അതിനാൽ ആ കുതിരയെ കിണറ്റിലിട്ടു മൂടിക്കൊള്ളാൻ ജോലിക്കാരെ ഏല്പിച്ച് ഉടമസ്ഥൻ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാൾ കണ്ടത് ആ വയസ്സൻ കുതിര പുറത്തു മേയുന്നതാണ്.
ഇതെങ്ങനെ സംഭവിച്ചു? കിണർ മൂടാൻ വേണ്ടി പണിക്കാർ കൊട്ടയിൽ മണ്ണ് കൊണ്ടുവന്നു ഇട്ടത് കുതിരയുടെ മുകളിലായിരുന്നു. ഓരോ പ്രാവശ്യവും തന്റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോൾത്തന്നെ കുതിര കുടഞ്ഞുകളയും. എന്നിട്ട് താഴെ വീണ മണ്ണിൽ കയറി നിൽക്കും. ഒടുവിൽ കിണർ മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്തുവരികയും ചെയ്തു.
ജനങ്ങൾ പല തരത്തിലാണ്. ജനങ്ങൾക്കിടയിൽ ജീവിക്കുമ്പോൾ ഒരു പക്ഷേ ചിലർ നമ്മെ അനാവശ്യമായി വാക്കുകൊണ്ടും മനസ്സുകൊണ്ടും പ്രവർത്തി കൊണ്ടും വേദനിപ്പിച്ചേക്കാം. നിസ്സാരമായ തെറ്റുകൾക്ക് നമ്മെ ചെളിവാരി എറിഞ്ഞേക്കാം. ചിലപ്പോൾ നമ്മുടെ ആത്മ നിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട് തന്നെ വെറുപ്പ് തോന്നുന്ന വിധത്തിൽ നമ്മുടെ മനോനില അവതാളത്തിലായേക്കാം.
അങ്ങിനെ വരുമ്പോൾ ആ ചെളിയെല്ലാം കുടഞ്ഞുകളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേൽ കയറി നിൽക്കാൻ നമുക്ക് കഴിയണം. എങ്കിൽ മാത്രമേ മറ്റുള്ളവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റിൽ നിന്ന് ആത്മവിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തിൽ വിജയം വരിക്കാനും സാധിക്കുകയുള്ളൂ.
സന്ദേശങ്ങൾ:
- പ്രശ്‌നങ്ങൾ അവസാനമല്ല, തുടക്കമാണ്: എല്ലാ പ്രതിസന്ധികളും നമ്മെ ശക്തിപ്പെടുത്തുന്നു.
- നമ്മുടെ പ്രതികരണമാണ് പ്രധാനം: പ്രശ്‌നങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് വിജയത്തിന്റെ കൂട്ടുകാരൻ.
- ആത്മവിശ്വാസമാണ് ഏറ്റവും വലിയ ആയുധം: പ്രതികൂല സാഹചര്യങ്ങളിലും നമുക്ക് മുന്നോട്ട് പോകാൻ കഴിയും.
- മറ്റുള്ളവരുടെ വാക്കുകൾ നിങ്ങളെ നിർവചിക്കരുത്: നിങ്ങളുടെ സ്വന്തം ശക്തിയിൽ വിശ്വസിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam