ഇന്ത്യൻ നാവികസേന 2025-ൽ എസ്എസ്‌സി എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 15 ഒഴിവുകൾ! ഓൺലൈൻ അപേക്ഷ 29 ഡിസംബർ 2024 മുതൽ 10 ജനുവരി 2025 വരെ.)
ഇന്ത്യൻ നാവികസേന 2025 വർഷത്തേക്കുള്ള പുതിയ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറത്തിറക്കി. ഇൻഫർമേഷൻ ടെക്നോളജിയിൽ താല്പര്യമുള്ള യുവതി യുവാക്കൾക്ക് നാവികസേനയുടെ ഭാഗമാകാൻ സുവർണ്ണാവസരം. ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്‌സി) എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി) തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ആകെ 15 ഒഴിവുകളുണ്ട്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
- സ്ഥാപനം: ഇന്ത്യൻ നാവികസേന
- തസ്തിക: എസ്എസ്‌സി എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി)
- ഒഴിവുകൾ: 15
- ജോലി സ്ഥലം: ഇന്ത്യയിലുടനീളം
- ശമ്പളം: 56,100 രൂപ (പ്രതിമാസം) + മറ്റ് അലവൻസുകൾ
- അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്ന തീയതി: 2024 ഡിസംബർ 29
- അപേക്ഷ അവസാനിക്കുന്ന തീയതി: 2025 ജനുവരി 10
പ്രായപരിധി:
2000 ജൂലൈ 2 നും 2006 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
വിദ്യാഭ്യാസ യോഗ്യത:
- പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്ക്.
- താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു ബിരുദം കുറഞ്ഞത് 60% മാർക്കോടെ പാസ്സായിരിക്കണം:
- MSc / BE / B Tech / M Tech (കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്നോളജി / സോഫ്റ്റ്വെയർ സിസ്റ്റംസ് / സൈബർ സെക്യൂരിറ്റി / സിസ്റ്റം അഡ്മിനിസ്ട്രേഷൻ & നെറ്റ്വർക്കിംഗ് / കമ്പ്യൂട്ടർ സിസ്റ്റംസ് & നെറ്റ്വർക്കിംഗ് / ഡാറ്റ അനലിറ്റിക്സ് / ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്)
- BCA / BSc (കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി) + MCA
തിരഞ്ഞെടുപ്പ് രീതി:
- യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലുള്ള ഷോർട്ട്‌ലിസ്റ്റിംഗ്.
- എസ്എസ്ബി അഭിമുഖം (സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടാസ്‌ക്, പേഴ്സണൽ ഇന്റർവ്യൂ).
- മെഡിക്കൽ പരിശോധന.
- അന്തിമ മെറിറ്റ് ലിസ്റ്റ് എസ്എസ്ബി പ്രകടനത്തിന്റെയും മെഡിക്കൽ ഫിറ്റ്നസ്സിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും.
പരിശീലനം:
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഏഴിമലയിലെ ഐഎൻഎയിൽ ആറാഴ്ചത്തെ നേവൽ ഓറിയൻ്റേഷൻ കോഴ്‌സും തുടർന്ന് നേവൽ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ പരിശീലനവും ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം:
- www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- "റിക്രൂട്ട്‌മെൻ്റ് / കരിയർ / പരസ്യ മെനു" എന്നതിൽ SSC എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി) വിജ്ഞാപനം കണ്ടെത്തുക.
- വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിക്കുക.
- ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വിശദാംശങ്ങൾ പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക.
അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
Notification Click Here
Apply Online Click Here
Official Website Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam