കേരളത്തിലെ തൊഴിലന്വേഷകർക്ക് സന്തോഷവാർത്ത! സെക്രട്ടേറിയറ്റ്, പി.എസ്.സി., ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലായി അസിസ്റ്റന്റ്/ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ, ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) വിജ്ഞാപനം പുറത്തിറക്കി. ഡിസംബർ 31-ന് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിന് ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന തസ്തികകൾ
- സെക്രട്ടേറിയറ്റ്, പി.എസ്.സി., ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ
- ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്)
- ഹൈസ്കൂൾ ടീച്ചർ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്)
- തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ
- ഡ്രാഫ്റ്റ്സ്‌മാൻ/ഓവർസിയർ
- മരാമത്ത് വകുപ്പിൽ എൻജിനിയറിങ് അസിസ്റ്റന്റ്
- വനിതാ പോലീസ് കോൺസ്റ്റബിൾ
- ഇന്ത്യ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിൾ
- കമ്പനി/ബോർഡ്/കോർപ്പറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
- വിവിധ വകുപ്പുകളിൽ എൽ.ഡി.വി./എച്ച്.ഡി.വി. ഡ്രൈവർ
അപേക്ഷിക്കേണ്ട അവസാന തിയതി
ജനുവരി 29 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER