
സംസ്ഥാനത്തെ സർക്കാർ നഴ്സിംഗ് സ്കൂളുകളിലും, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിലും നഴ്സിംഗ്, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഒരു കൈത്താങ്ങാവുക എന്നതാണ് ഈ സ്കോളർഷിപ്പിന്റെ ലക്ഷ്യം.
ആർക്കൊക്കെ അപേക്ഷിക്കാം?
- നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾ ആയിരിക്കണം.
- യോഗ്യതാ പരീക്ഷയിൽ 45% മാർക്കെങ്കിലും നേടിയിരിക്കണം.
- BPL വിഭാഗക്കാർക്ക് മുൻഗണന നൽകും. BPL അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള APL വിഭാഗക്കാരെയും പരിഗണിക്കും.
- കോഴ്സ് ആരംഭിച്ചവർക്കും രണ്ടാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം.
ശ്രദ്ധിക്കുക: ഈ സ്കോളർഷിപ്പ് ഒറ്റത്തവണ മാത്രമേ ലഭിക്കുകയുള്ളു. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ജനുവരി 17
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:
- SSLC, പ്ലസ് ടു മാർക്ക് ലിസ്റ്റ്
- അലോട്ട്മെന്റ് മെമ്മോ
- ബാങ്ക് പാസ്ബുക്ക് (വിദ്യാർത്ഥിയുടെ പേരിൽ ഉള്ളത്)
- ഫോട്ടോ
- ആധാർ കാർഡ്
- വരുമാന സർട്ടിഫിക്കറ്റ്
- റേഷൻ കാർഡ്
ഈ സ്കോളർഷിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും ബന്ധപ്പെട്ട വെബ്സൈറ്റ് സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam