സൈനിക ജീവിതം ആഗ്രഹിക്കുന്ന പ്ലസ്‌ടു വിദ്യാർത്ഥികൾക്ക് വലിയൊരു അവസരമാണ് നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ). പുണെ നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ) ഉൾപ്പെടെയുള്ള സൈനിക അക്കാദമികളിൽ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാം. കരസേന, നാവികസേന, വ്യോമസേന എന്നീ വിഭാഗങ്ങളിൽ ഓഫീസറാകാനുള്ള അവസരമാണിത്.
406 സീറ്റുകൾ ആണ് ആകെ ലഭ്യമായിരിക്കുന്നത്. ഇതിൽ 27 സീറ്റുകൾ പെൺകുട്ടികൾക്കായി മാറ്റിവച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി Decembar 31 വരെ ആണ്. ഏപ്രിൽ 13നു ദേശീയതലത്തിൽ പരീക്ഷ നടത്തും
യോഗ്യത
- പ്ലസ്‌ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
- നാവികസേന/ വ്യോമസേന എന്നിവ നോക്കുന്നവർ പ്ലസ്‌ടുവിനു മാത്‌സ്, ഫിസിക്സ്, കെമി സ്ട്രി എന്നിവ പഠിച്ചിരിക്കണം.
- ഐച്ഛിക വിഷയങ്ങൾ ഏതു തന്നെയായാലും കരസേനയിലേക്കു പരിഗണിക്കും. 12ലെ പരിക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം
എൻഡിഎ പരീക്ഷയുടെ രണ്ട് ഘട്ടങ്ങൾ:
- എഴുത്തു പരീക്ഷ: മാത്തമാറ്റിക്സ്, ജനറൽ എബിലിറ്റി എന്നീ വിഷയങ്ങളിലുള്ള ഓബ്ജക്റ്റീവ് തരത്തിലുള്ള ചോദ്യങ്ങളാണ് ഇതിൽ ഉണ്ടാകുക.
- എസ്എസ്ബി ഇന്റർവ്യൂ: എഴുത്തു പരീക്ഷയിൽ വിജയിക്കുന്നവർക്ക് എസ്എസ്ബി (സർവീസസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂ) എന്നറിയപ്പെടുന്ന ഒരു ഇന്റർവ്യൂവിന് ക്ഷണിക്കപ്പെടും. ഈ ഇന്റർവ്യൂവിൽ വിവിധ മാനസിക, ശാരീരിക പരിശോധനകൾ നടത്തും.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ തന്നെ പഠനച്ചെലവ് വഹിക്കും. കൂടാതെ കേരള സർക്കാരിന്റെ സ്‌കോളർഷിപ്പും ലഭിക്കും.
അപേക്ഷിക്കാൻ താൽപര്യമുള്ളവർക്ക് upsconline.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam