ഡിഗ്രി കഴിഞ്ഞവർക്ക് സുവർണ്ണാവസരം; കേരളത്തിലും ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ 40 ഒഴിവുകൾ ഉൾപ്പെടെ ഇന്ത്യയൊട്ടാകെയാണ് നിയമനം.
ഒഴിവുകൾ, ശമ്പളം, പ്രായപരിധി
- അസിസ്റ്റന്റ് തസ്തികയിൽ ആകെ 500 ഒഴിവുകൾ.
- കേരളത്തിൽ 40 ഒഴിവുകൾ.
- തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ ശമ്പളം.
- 21 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കിയിരിക്കണം.
- അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
അപേക്ഷ ഫീസ്
- ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 850 രൂപ.
- എസ്.സി-എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് (newindia.co.in) സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷിക്കുന്നതിന് മുൻപായി വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.
പ്രധാനപ്പെട്ട വിവരങ്ങൾ ഒറ്റനോട്ടത്തിൽ
- സ്ഥാപനം: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്
- തസ്തിക: അസിസ്റ്റന്റ്
- ഒഴിവുകൾ: 500
- അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 11
- വെബ്സൈറ്റ്: newindia.co.in
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER