കേരളത്തിലെ പാരാമെഡിക്കൽ പഠനത്തിന് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഒരു പ്രധാന അറിയിപ്പ്. എൽബിഎസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് എൽബിഎസ് വെബ്സൈറ്റ് വഴി അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.
വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:
- ടോക്കൺ ഫീസ്: അലോട്ട്മെന്റ് ലഭിച്ചവർ, വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ഓൺലൈൻ ആയോ അല്ലെങ്കിൽ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഡിസംബർ 16, 2024 വൈകുന്നേരം 5 മണിക്കകം ടോക്കൺ ഫീസ് അടയ്ക്കണം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്.
- അഡ്മിഷൻ: ഫീസ് അടച്ച ശേഷം, വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അലോട്ട്മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഡിസംബർ 17, 2024-ന് മുൻപായി നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്.
- രേഖകൾ: പ്രോസ്പെക്ടസിൽ ഖണ്ഡിക 12-ൽ പറഞ്ഞിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളും അഡ്മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കണം. പ്രോസ്പെക്ടസ് വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി എൽബിഎസ് സെൻ്ററിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION