സർക്കാർ സ്കൂളുകളിലെ അധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ നൽകുന്നത് നിരോധിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾക്ക് പിന്നാലെയാണ് ഈ തീരുമാനം.
സർക്കാർ അധ്യാപകർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സ്വകാര്യ ട്യൂഷൻ സെന്ററുകളിലും ക്ലാസുകൾ എടുക്കുന്നത് വ്യാപകമായതിനാൽ, ഇത്തരം പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് വിജിലൻസ്, പോലീസ് സംഘങ്ങൾ സംയുക്ത പരിശോധന നടത്തും.
സ്വകാര്യ ട്യൂഷനുമായി ബന്ധപ്പെട്ട് കുറ്റക്കാരായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
Tags:
EDUCATION