ഹൈസ്‌കൂൾ വിഭാഗത്തിൽ പരീക്ഷ നടത്തിപ്പിന്റെ രീതി പൂർണമായും പൊളിച്ചെഴുതാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ചോദ്യപേപ്പർ തയ്യാറാക്കുന്നത് ഇനിമുതൽ അധ്യാപക പരിശീലനത്തിന്റെ ഭാഗമാക്കും. ലളിതം, ഇടത്തരം, ഉന്നതനിലവാരമുള്ളത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ചോദ്യങ്ങളെ വേർതിരിക്കാനാണ് പദ്ധതി.
എഴുത്ത് പരീക്ഷയിൽ മിനിമം 30 ശതമാനം മാർക്ക് കിട്ടിയാൽ മാത്രമേ പാസാക്കുകയുള്ളൂ.
ഈ വർഷം തന്നെ എട്ടാം ക്ലാസിൽ പദ്ധതി നടപ്പിലാക്കും. ക്രിസ്മസ് പരീക്ഷ കഴിഞ്ഞാൽ മാതൃകാ ചോദ്യപ്പേപ്പർ പ്രസിദ്ധീകരിക്കും. അടുത്ത വർഷം മുതൽ ഒമ്പതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും പദ്ധതി വ്യാപിപ്പിക്കും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION