എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളിലെ പേരിൽ തെറ്റുകൾ ഉണ്ടാകുന്നത് സാധാരണമാണ്. ഇതുമൂലം പല വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനും ജോലിക്കും അപേക്ഷിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. എന്നാൽ, പുതിയ നിയമ ഭേദഗതിയോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്. ഇനിമുതൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ സാധിക്കും.
പുതിയ നിയമ ഭേദഗതി:
കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) സർക്കാർ വരുത്തിയ പുതിയ ഭേദഗതി പ്രകാരം, ഗസറ്റിൽ വിജ്ഞാപനം ചെയ്ത ശേഷം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് തിരുത്തുന്നതിന് അപേക്ഷിക്കാം. പരീക്ഷാ ഭവൻ അപേക്ഷ പരിഗണിച്ച് സർട്ടിഫിക്കറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നൽകും.
മറ്റ് സർട്ടിഫിക്കറ്റുകളിലെ മാറ്റം:
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ പേര് മാറ്റുന്നതോടെ, മറ്റ് രേഖകളിലും എളുപ്പത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. പേര് മാറ്റിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരാക്കിയാൽ മതിയാകും.
മുമ്പത്തെ സ്ഥിതി:
നേരത്തെ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ ജനന തീയതി, വിലാസം, പേരിൽ വന്ന ചെറിയ തെറ്റുകൾ എന്നിവ മാത്രമേ തിരുക്കാൻ അനുമതി ഉണ്ടായിരുന്നുള്ളു. പേര് മാറ്റണമെങ്കിൽ ഗസറ്റിൽ വിജ്ഞാപനം ചെയ്താലും സാധിച്ചിരുന്നില്ല. പേര് മാറ്റിയ മറ്റ് രേഖകൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ കൂടെ സമർപ്പിക്കുകയായിരുന്നു ഏക പോംവഴി.
ഹൈക്കോടതി വിധി:
1984-ലെ ഒരു ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായി നിലനിന്നിരുന്ന കേസിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. ഈ നിയമ ഭേദഗതി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam