ഓൺലൈൻ, ഡിസ്റ്റൻസ് ലേണിങ് കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2024-25 അധ്യയന വർഷം മുതൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ (DEB) ഐഡി രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കി. യുജിസി ഡിഇബിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://deb.ugc.ac.in സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം. 2024 ഒക്ടോബർ മുതൽ ആരംഭിക്കുന്ന അക്കാദമിക് സെഷനിൽ പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഈ ഐഡി നിർബന്ധമാണ്.
എന്തിനാണ് DEB ഐഡി..?
അംഗീകൃത സ്ഥാപനം എന്ന് ഉറപ്പാക്കാൻ : ഏതു കോഴ്സിലാണ് പഠിക്കുന്നതെന്ന് ഉറപ്പാക്കാൻ ഈ ഐഡി സഹായിക്കും.
സുതാര്യത : പ്രവേശന നടപടികളുടെ സുതാര്യത ഉറപ്പാക്കാൻ ഈ ഐഡി സഹായിക്കും.
ഭാവിയിലെ ഉപയോഗം : ഭാവിയിൽ വിവിധ സർട്ടിഫിക്കറ്റുകൾക്കും മറ്റും ഈ ഐഡി ആവശ്യമായി വന്നേക്കാം.
എങ്ങനെ രജിസ്റ്റർ ചെയ്യാം..?
ABC ഐഡി സൃഷ്ടിക്കുക:
ആദ്യം https://deb.ugc.ac.in/StudentDEBId/ABCID ലിങ്കിൽ പോയി ABC ഐഡി സൃഷ്ടിക്കുക.
DEB ഐഡി ജനറേറ്റ് ചെയ്യുക:
തുടർന്ന് https://deb.ugc.ac.in/StudentDEBId/About ലിങ്കിൽ പോയി ABC ഐഡി നൽകി DEB ഐഡി ജനറേറ്റ് ചെയ്യുക.
പ്രധാന കാര്യങ്ങൾ:
- 2024 ഒക്ടോബർ മുതൽ ആരംഭിക്കുന്ന എല്ലാ അക്കാദമിക് സെഷനുകളിലും പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഈ ഐഡി നിർബന്ധമാണ്.
- ഐഡി സൃഷ്ടിക്കുന്നതിന് വേണ്ട വിവരങ്ങൾ ശ്രദ്ധയോടെ നൽകണം.ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് യുജിസി ഡിഇബിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഡിസ്റ്റൻസ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. എല്ലാ വിദ്യാർത്ഥികളും നിർദ്ദേശങ്ങൾ പാലിച്ച് ഡിഇബി ഐഡി രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്.
#ഡിസ്റ്റൻസ്എഡ്യൂക്കേഷൻ
#DEB
#യുജിസി
#ഓൺലൈൻപഠനം
Tags:
EDUCATION