Trending

പിഎം വിദ്യാലക്ഷ്മി: വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷ



കേന്ദ്ര സർക്കാരിന്റെ പിഎം വിദ്യാലക്ഷ്മി പദ്ധതി കേരളത്തിലെ വിദ്യാർത്ഥികൾക്ക് വലിയൊരു അവസരം  നൽകുന്നുണ്ട് . 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ 3% പലിശയ്ക്ക് ലഭിക്കും. 
രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി വളരെ ഉപകാരപ്രദമാകും.

പദ്ധതിയുടെ പ്രധാന ആകർഷണം ഈട് വേണ്ടെന്നതാണ്. അതായത്, വായ്പയ്ക്ക് വേണ്ടി  ഭൂമി അല്ലെങ്കിൽ സ്വർണം പണയം വയ്ക്കേണ്ടതില്ല. കൂടാതെ, ആൾജാമ്യക്കാരനും ആവശ്യമില്ല. 15 വർഷം കൊണ്ട് വായ്പ തിരിച്ചടയ്ക്കാവുന്നതാണ്. കോഴ്സ് കാലാവധിയിലും തുടർന്നുള്ള ഒരു വർഷവും തിരിച്ചടവ് വേണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

പദ്ധതിയിലെ പ്രധാന സവിശേഷതകൾ:
പലിശയിളവ്: കുടുംബ വരുമാനം 8 ലക്ഷത്തിനു താഴെയുള്ള കേരളത്തിലെ 2070 വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെ വായ്പയ്ക്ക് 3% പലിശയിളവ്.
ഈട് വേണ്ട: രാജ്യത്തെ മുൻനിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി ഈടും ആൾജാമ്യവുമില്ലാത്ത വായ്പ.
വരുമാന പരിധി: കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയ്ക്കു താഴെയുള്ളവർക്ക് മാത്രം.
വായ്പ തുക: 10 ലക്ഷം രൂപ വരെ.
തിരിച്ചടവ്: 15 വർഷം കൊണ്ട് തിരിച്ചടയ്ക്കാം. കോഴ്സ് കാലാവധിയും തുടർന്നുള്ള ഒരു വർഷവും തിരിച്ചടവ് വേണ്ട.

സ്ഥാപനങ്ങൾ: 
രാജ്യത്തെ 860 മുൻനിര സ്ഥാപനങ്ങളിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാം . 
കേരളത്തിൽ അലിഗഡ് മുസ്ലിം സർവകലാശാല-മലപ്പുറം സെന്റർ, കൊച്ചി സിഗ്നെറ്റ്, കൊച്ചി സിപെറ്റ്, കേരള കേന്ദ്ര സർവകലാശാല, കോട്ടയം ഐഐഐടി, കാലിക്കറ്റ് സർവകലാശാല, കുസാറ്റ്, തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി), തലശ്ശേരി ബ്രണ്ണൻ കോളജ്, ആറ്റിങ്ങൽ ഗവ.കോളജ്, മാവേലിക്കര ബിഷപ് മൂർ, കോട്ടയം സി എംഎസ്, കോതമംഗലം എംഎ, തിരുവനന്തപുരം മാർ ഇവാനിയോസ്, കൊച്ചി രാജഗിരി ബിസിനസ് സ്കൂ‌ൾ എന്നീ  15 സ്‌ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം 

മുൻഗണന: സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക്, പെൺകുട്ടികൾക്ക് എന്നിവർക്ക് മുൻഗണന.

ആർക്കൊക്കെ അപേക്ഷിക്കാം:
  • കുടുംബ വരുമാനം 8 ലക്ഷത്തിനു താഴെയുള്ളവർ.
  • രാജ്യത്തെ 860 മുൻനിര സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചവർ.
  • മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കാത്തവർ.
എങ്ങനെ അപേക്ഷിക്കാം:
  • ഷെഡ്യൂൾഡ്/ആർആർബി/സഹകരണ ബാങ്കുകളെ സമീപിക്കുക.
  • വിദ്യാഭ്യാസമന്ത്രാലയം വിദ്യാലക്ഷ്മി പോർട്ടൽ വഴി അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
  • 011-20862360 (വിദ്യാഭ്യാസ മന്ത്രാലയം)
  • 080- 22533876 (കനറാ ബാങ്ക്)
  • es3.edu@nic.in, hoel@canarabank.com
ഈ പദ്ധതി കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വലിയൊരു അവസരം തുറന്നിട്ടുണ്ട്. താത്പര്യമുള്ളവർ വേഗം അപേക്ഷിക്കുക.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...