ആ പ്രാസംഗികന്‍ അന്ന് സംസാരിച്ചതെല്ലാം ജീവിതത്തില്‍ സംഭവിക്കുന്ന തെറ്റുകളെകുറിച്ചാണ്. അദ്ദേഹം പറഞ്ഞു:
പാല് ഒന്ന് പിരിയുമ്പോഴാണ് തൈരാകുന്നത്, തൈര് ഒന്നൂകൂടി ഇരിക്കുമ്പോള്‍ അതില്‍ നിന്നും ബട്ടറും ചീസും ഒക്കെ ലഭിക്കുന്നു. പാലിനേക്കാള്‍ മൂല്യമുണ്ട് ബട്ടറിനും ചീസിനും,
മുന്തിരി നീര് പുളിക്കുമ്പോഴാണ് അത് വീഞ്ഞാകുന്നത്. മുന്തിരി നീരിനേക്കാള്‍ പലമടങ്ങ് വിലയുണ്ട് വീഞ്ഞിന്.
- അതുപോലെ ക്രിസ്റ്റഫര്‍ കൊളംബസിന് യാത്രയ്ക്കിടെ ഒന്ന് വഴിതെറ്റി, അതായിരുന്നു അമേരിക്ക.
- അതുപോലെ അലക്‌സാണ്ടര്‍ ഫ്‌ളെമിങ്ങിന് തന്റെ പരീക്ഷണങ്ങള്‍ക്കിടെ സംഭവിച്ച ഒരു തെറ്റായിരുന്നു ന്യൂമോണിയക്കുളള മരുന്നായി മാറിയത്.
ജീവിതത്തില്‍ ഒരിക്കല്‍ ഒരു തെറ്റുപറ്റിയെന്ന് കരുതി നിങ്ങള്‍ ചീത്തയാകുന്നില്ല. അല്ലെങ്കില്‍ നിങ്ങളുടെ മൂല്യം കുറയുന്നില്ല. നേരെ മറിച്ച് തെറ്റുകള്‍ തരുന്ന അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ മൂല്യമുള്ളൊരു വ്യക്തിയാക്കി മാറ്റുകയാണ് ചെയ്യുന്നത്.
തോറ്റുപോയെന്ന് കരുതി തലകുനിച്ചിരിക്കാതെ, ആ തോല്‍വിയില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ട് നമുക്ക് ഈ പുതിയ വര്‍ഷത്തില്‍ മുന്നേറാം - ശുഭദിനം
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY