ഗുരു വളരെ മിതവ്യയശീലമുള്ള ആളാണ്. വസ്‌ത്രധാരണം വളരെ ലളിതം. ചെരിപ്പുപോലും ധരിക്കാറില്ല. പക്ഷേ അദ്ദേഹം സ്ഥിരമായി അങ്ങാടിയിലെത്തും.....
എല്ലാ കടകളിലും കയറുമെങ്കിലും ഒന്നും വാങ്ങില്ല.....
വിചിത്രമായ ഈ സ്വഭാവം കണ്ട ശിഷ്യൻ ഒരിക്കൽ ചോദിച്ചു. അങ്ങ് എന്തിനാണ് ഒരു സാധനം പോലും വാങ്ങാതെ കടകൾ കയറിയിറങ്ങുന്നത്....
ഗുരു പറഞ്ഞു: അതിന് ഒരു കാരണമേയുള്ളൂ. ഞാൻ എന്തൊക്കെ സാധനങ്ങൾ ഇല്ലാതെയാണ് ജീവിക്കുന്നതെന്ന് എനിക്കറിയണം.....
ഉള്ളത് മാത്രമല്ല ഇല്ലാത്തവയും കൂടി കണക്കിലെടുക്കുമ്പോഴാണ് ഒരാളുടെ യഥാർഥ സമ്പത്ത് വ്യക്തമാവുക....
തനിക്ക് വേണ്ടത് എന്തൊക്കെയെന്ന് തിരിച്ചറിയാനുള്ള കഴിവാണ് ഒരാളുടെ ജീവിതനിലവാരത്തിന്റെ അടിത്തറ.....
വേണ്ടതിനെയെല്ലാം തിരസ്കരിക്കുകയും വേണ്ടാത്തതിനെയെല്ലാം സ്വീകരിക്കുകയും ചെയ്യുന്ന സമൂഹത്തിലാണ് അതൃപ്‌തിയും അരക്ഷിതാവസ്ഥയും മുളപൊട്ടുന്നത്......
അത്യാവശ്യത്തെയും ആവശ്യത്തെയും അനാവശ്യത്തെയും നിർവചിക്കാനും തരംതിരിക്കാനും അറിയാവുന്നവർക്ക് സ്വത്തും സാമഗ്രികളും ലക്ഷ്യമാകില്ല; മാർഗം മാത്രമായിരിക്കും.....
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY