Trending

ഉപേക്ഷിക്കപ്പെടുന്ന വിത്തുകൾ, കീഴടങ്ങാത്ത മനസ്സുകൾ




അമ്മ പാചകം ചെയ്യുകയാണ്. കറിവയ്‌ക്കാനുള്ള ബീൻസ് കുറച്ചു കേടായിപ്പോയി. നല്ലതുമാത്രം എടുത്തു പാകം ചെയ്‌ത് കേടുവന്നതെല്ലാം ദൂരെയെറിഞ്ഞു. രുചികരമായ കറിയുണ്ടാക്കി എല്ലാവരും കഴിച്ചു. 

വലിച്ചെറിഞ്ഞ ബീൻസിലെ പയർ മണികൾ, മഴ പെയ്‌തപ്പോൾ മണ്ണിൽ അലിഞ്ഞു. അവയിൽ ചിലതെല്ലാം വിത്തുകളായി രൂപാന്തരപ്പെട്ടു. അവ മുളച്ചുപൊങ്ങി. നാളുകൾക്കുശേഷം വളർന്നുയർന്ന് ധാരാളം ബീൻസ് ഉൽപാദിപ്പിച്ചു. പണ്ട് വലിച്ചെറിഞ്ഞുകളഞ്ഞ അതേ അമ്മ തന്നെ ആ വള്ളികളിൽ നിന്നു വിളവെടുക്കാനും തുടങ്ങി._

എഴുതിത്തള്ളപ്പെട്ട പലരും പിന്നീട് ഇതിഹാസം എഴുതിയിട്ടുണ്ട് , അവഗണിക്കപ്പെട്ടു എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ തന്നെ. അനുദിന അനുമോദനങ്ങളും തലോടലും ലഭിക്കുന്നവരുടെ സുന്ദരനിമിഷങ്ങൾ തൽക്കാലത്തേക്കു മാത്രമായിരിക്കും. ഉപേക്ഷിക്കപ്പെടുന്നവയ്‌ക്കു മുന്നിൽ രണ്ടു സാധ്യതകൾ മാത്രം – ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ കീഴടക്കുക. 

പുറംകാലുകൊണ്ടു തൊഴിച്ചുമാറ്റപ്പെടുമ്പോൾ ഒരുപക്ഷേ പ്രതികരിക്കുവാൻ ശേഷിയുണ്ടാകില്ല. അപ്പോഴുള്ള ഓരോ പ്രതികരണത്തിനും പ്രതികാരത്തിന്റെ ചുവയുണ്ടാകും. ക്ഷമയോടെ കാത്തിരിക്കണം, സ്വയം വെയിലേറ്റു മഴനനഞ്ഞു വളവും വെള്ളവും വലിച്ചെടുത്ത് വിശ്വരൂപം വെളിവാക്കാൻ...

ഈ കഥ നമ്മുക്ക് ഒരു വലിയ പാഠം നൽകുന്നു. ജീവിതത്തിൽ പലപ്പോഴും നമ്മൾ ചിലരെ എഴുതിത്തള്ളാറുണ്ട്, ചിലരെ അവഗണിക്കാറുണ്ട്. എന്നാൽ ഇങ്ങനെ അവഗണിക്കപ്പെടുന്നവരിൽ പലരും പിന്നീട് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. എപ്പോഴും പ്രോത്സാഹനവും അംഗീകാരവും കിട്ടുന്നവരുടെ നല്ല സമയങ്ങൾ ചിലപ്പോൾ താൽക്കാലികം മാത്രമായിരിക്കാം. എന്നാൽ ഉപേക്ഷിക്കപ്പെടുന്നവരുടെ മുന്നിൽ രണ്ട് വഴികളുണ്ട് – ഒന്നുകിൽ അവിടെ അവസാനിക്കുക, അല്ലെങ്കിൽ ശക്തമായി തിരിച്ചുവരിക.

ചിലപ്പോൾ നമ്മുക്ക് പ്രതികരിക്കാൻ പോലും പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാവാം. അങ്ങനെയുള്ള സമയങ്ങളിൽ ക്ഷമയോടെ കാത്തിരിക്കുക. വെയിലും മഴയുമേറ്റ്, വളവും വെള്ളവും സ്വീകരിച്ച് ഒരു പുതിയ ശക്തിയായി ഉയർത്തെഴുന്നേൽക്കുക. കാരണം, ഉപേക്ഷിക്കപ്പെടുന്ന വിത്തുകൾക്ക് പോലും ഒരുപാട് കഥകൾ പറയാനുണ്ടാകും.


ശുഭദിനം നേരുന്നു 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...