കർണ്ണാടക സർക്കാരിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യൂണിവേഴ്സിറ്റിയുടെയും കീഴിലുള്ള ബിഎസ്സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനത്തിനായി കർണ്ണാടക എക്സാമിനേഷൻ അഥോറിറ്റി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) ന് ഇപ്പോൾ അപേക്ഷിക്കാം.
ഫെബ്രുവരി 18 വരെ ഓൺലൈൻ മോഡിൽ അപേക്ഷിക്കാവുന്ന ഈ പരീക്ഷ, കർണാടകയിലെ മെഡിക്കൽ അലൈഡ് കോഴ്സുകൾക്കും സർക്കാർ എഞ്ചിനീയറിംഗ് സീറ്റുകൾക്കുമുള്ള പ്രവേശനത്തിനുള്ളതാണ്.
എന്നാൽ, മെഡിക്കൽ അല്ലെങ്കിൽ ഡെന്റൽ സീറ്റുകൾ ലക്ഷ്യമിടുന്നവർ NEET UG 2025 പരീക്ഷയാണ് എഴുതേണ്ടത്. മെഡിക്കൽ-ബിഡിഎസ് പ്രവേശനം തേടുന്നവർക്കും ഇപ്പോൾ CET പോർട്ടലിൽ അപേക്ഷിക്കേണ്ടതുണ്ട്.
മുൻ വർഷങ്ങളിൽ നിലനിന്നിരുന്ന NEET പരീക്ഷാ ഫലം വന്നതിന് ശേഷമുള്ള അപേക്ഷാ സമർപ്പണ വിൻഡോ ഇനി ഉണ്ടാവില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.
⭕അപേക്ഷിക്കാനുള്ള അവസാന തീയതി: 18 ഫെബ്രുവരി 2025
🔗 *അപേക്ഷിക്കാനുള്ള ലിങ്ക്*: [https://cetonline.karnataka.gov.in/onlineapplication2025/forms/Registration.aspx](https://cetonline.karnataka.gov.in/onlineapplication2025/forms/Registration.aspx)
📝 എങ്ങനെ അപേക്ഷിക്കാം?
1. മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. ഓൺലൈൻ ഫോം പൂരിപ്പിക്കുക.
3. ആവശ്യമായ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യുക.
4. ഫീസ് പേയ്മെന്റ് പൂർത്തിയാക്കുക.
നിങ്ങളുടെ സുഹൃത്തുക്കൾക്കും അറിയാമോ? ഈ അവസരം അവരും പ്രയോജനപ്പെടുത്തട്ടെ!
🎯ഷെയർ ചെയ്യുക
Tags:
EDUCATION