Trending

കൗമാര സ്വപ്നങ്ങൾക്ക് കൈത്താങ്ങുമായി പുതിയ കരിയർ പോർട്ടൽ; എട്ടാം ക്ലാസ് മുതൽ വഴികാട്ടിയായി പൊതുവിദ്യാഭ്യാസ വകുപ്പ്


പുതിയ കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ കരിയർ സംബന്ധമായ സംശയങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു സമഗ്ര കരിയർ പോർട്ടൽ അവതരിപ്പിക്കുന്നു. എട്ടാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി തൊഴിൽ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതിനും ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പോർട്ടൽ യുണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലാണ് തയ്യാറാക്കുന്നത്.

കരിയർ ഗൈഡ് അധ്യാപകരുടെ മേൽനോട്ടത്തിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി (കൈറ്റ്) പോർട്ടലിനായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി മാസത്തോടെ പോർട്ടൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ തൊഴിൽ മേഖലകളെ 20 പ്രധാന വിഭാഗങ്ങളായി തരംതിരിച്ച്, ഏകദേശം 400-ൽ അധികം തൊഴിലുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പോർട്ടലിൽ ലഭ്യമാകും. ഓരോ തൊഴിലിനുമുള്ള പ്രവേശന രീതി, പഠിക്കേണ്ട കോഴ്സുകൾ, ആവശ്യമായ കഴിവുകൾ (നൈപുണി), സ്കോളർഷിപ് സാധ്യതകൾ തുടങ്ങിയ സമഗ്ര വിവരങ്ങളും പോർട്ടലിൽ ഉണ്ടാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലോഗിൻ ചെയ്ത് ഉപയോഗിക്കാവുന്ന രൂപത്തിലാണ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികൾക്ക് തങ്ങളുടെ താൽപര്യമുള്ള തൊഴിൽ മേഖലയെക്കുറിച്ച് അവബോധം നൽകുകയും അതിലേക്ക് അവരെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ പോർട്ടലിന്റെ പ്രധാന ലക്ഷ്യം. പത്താം ക്ലാസ് കഴിഞ്ഞാൽ ഏത് ഹയർ സെക്കൻഡറി കോഴ്സ് തിരഞ്ഞെടുക്കണം, തുടർന്ന് ഏത് ബിരുദ കോഴ്സ് പഠിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശവും പോർട്ടലിൽ നിന്ന് ലഭിക്കും. അതുവഴി വിദ്യാർത്ഥികൾക്ക് അവരുടെ ഭാവിയെക്കുറിച്ച് ശരിയായ തീരുമാനമെടുക്കാൻ ഈ പോർട്ടൽ ഒരു മുതൽക്കൂട്ടാകും.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...