ഗവേഷണ രംഗത്ത് ഉന്നത പഠനം ലക്ഷ്യമിടുന്നവർക്ക് സുവർണ്ണാവസരം. കാലിക്കറ്റ് സർവകലാശാല 2024 അധ്യയന വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്താൻ താല്പര്യമുള്ളവർക്ക് ഫെബ്രുവരി 3 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ജനറൽ വിഭാഗത്തിന് 830 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 310 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ ഫീസ് അടച്ച ശേഷം വെബ്സൈറ്റിൽ നിന്നും അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രിന്റൗട്ട് ലഭിച്ചാൽ മാത്രമേ അപേക്ഷ പൂർണമാവുകയുള്ളു. ശ്രദ്ധിക്കുക, അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയുടെ പഠനവകുപ്പുകളിലേക്കോ ഗവേഷണ കേന്ദ്രങ്ങളിലേക്കോ അയക്കേണ്ടതില്ല.
പ്രവേശന പരീക്ഷ, പി.എച്ച്.ഡി. റെഗുലേഷൻസ്, ഭേദഗതികൾ, ഒഴിവുകൾ തുടങ്ങിയ വിശദ വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വെബ്സൈറ്റിൽ നിന്ന് ഒഴിവുകളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുമായി താഴെ കൊടുത്ത ലിങ്ക് സന്ദർശിക്കുക:പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION