ഒഴിവുകൾ:
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലാണ് ഫോറസ്റ്റ് ഡ്രൈവർമാരുടെ ഒഴിവുകളുള്ളത്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളുണ്ട്. കാറ്റഗറി നമ്പർ: 524/2024.
ശമ്പളം:
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 26,500 രൂപ മുതൽ 60,700 രൂപ വരെ ശമ്പളമായി ലഭിക്കും. ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.
പ്രായപരിധി:
23 വയസ് മുതൽ 36 വയസ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. അതായത്, ഉദ്യോഗാർഥികൾ 02.01.1988നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം. നിയമാനുസൃതമായ ഇളവുകൾക്ക് അർഹതയുണ്ടായിരിക്കും.
യോഗ്യത:
- പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസ്സായിരിക്കണം.
- എല്ലാത്തരം വാഹനങ്ങളും (LMV, HGMV & HPMV) ഓടിക്കാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
- കുറഞ്ഞത് 3 വർഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട രീതി:
യോഗ്യരായ ഉദ്യോഗാർഥികൾ കേരള PSCയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (thulasi.psc.kerala.gov.in) സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക. വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം അപേക്ഷിക്കാം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam