Trending

"കുസുമത്തിന്റെ സുഗന്ധം: മാലിന്യക്കൂമ്പാരത്തിൽ നിന്ന് പൂന്തോട്ടത്തിലേക്കുള്ള യാത്ര"



നഗരത്തിൽ  രാത്രി പ്രവർത്തിക്കുന്ന ചെറിയ തട്ടുകട നടത്തുകയാണ് അറുപതു കഴിഞ്ഞ കുസുമം.....,
ഇരുട്ടിന്റെ മറവിൽ തൊട്ടടുത്തുള്ള ചവറുകൂനയിലേക്ക് ഒട്ടേറെ പ്ലാസ്റ്റിക് പൊതിക്കെട്ടുകൾ പറന്നുവീഴുന്നത് കുസുമം കാണാറുണ്ട്.... ആഡംബരകാറുകളിലെത്തുന്നവർ ചില്ലു താഴ്‌ത്തി നടത്തുന്ന സാമൂഹികസേവനം...

മൂക്കുപൊത്തി മടുത്തപ്പോൾ ജോലിയിൽ ഇടവേള കണ്ടെത്തി കുസുമം പൊതിക്കെട്ടുകൾ പെറുക്കി അടുത്തുള്ള മാലിന്യവീപ്പയിൽ ഇടാൻ തുടങ്ങി....

ദിവസങ്ങളുടെ ശ്രമഫലമായി ആ പ്രദേശം വൃത്തിയാക്കി. ഉന്തുവണ്ടി അങ്ങോട്ടുമാറ്റി.....

അവരുടെ സാന്നിധ്യം പറന്നെത്തുന്ന പൊതിക്കെട്ടുകളെ വിലക്കി. ഓരോ ദിവസവും കുസുമം അവിടെ ഓരോ ചെടി നട്ടു. മാലിന്യക്കൂമ്പാരമായിരുന്ന സ്ഥലം പൂന്തോട്ടമായി....

ആരെങ്കിലും ഇടപെടുന്നിടത്താണ് മാറ്റങ്ങൾ സംഭവിക്കുന്നത്......

നന്മ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മലീമസമായ മനസ്സ് തന്നെയാണ് പ്ലാസ്റ്റിക് പൊതിക്കെട്ടുകളായി പറന്നെത്തുന്നത്.... മനസ്സ് വൃത്തിയുള്ളതാകുമ്പോൾ ചുറ്റുപാടും വൃത്തിയുണ്ടാകും....

കുസുമം ഒരു വ്യക്തിയുടെ പേരല്ല; പ്രവൃത്തിയുടെ പേരാണ്. പ്രവൃത്തികൾ സുഗന്ധം പരത്തട്ടെ.....


 സന്ദേശം
നഗരത്തിന്റെ ഇരുട്ടിൽ, അറുപതു കഴിഞ്ഞ കുസുമം എന്ന ചെറിയ തട്ടുകടയുടെ ജീവിതം ഒരു പ്രചോദന കഥയായി മാറി. രാത്രിയിലെ ആഡംബരകാറുകളിൽ നിന്ന് പറന്നെത്തുന്ന പ്ലാസ്റ്റിക് പൊതിക്കെട്ടുകൾ, അവരുടെ ചെറിയ ശ്രമങ്ങളിലൂടെ പൂന്തോട്ടത്തിലെ പൂക്കളായി മാറി. ഒരു മാലിന്യക്കൂമ്പാരം, കുസുമത്തിന്റെ ദൃഢനിശ്ചയത്തിലൂടെ, പച്ചച്ചെടികളും പൂക്കളും നിറഞ്ഞ ഒരു സ്വപ്നസദനമായി മാറി. ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു: മാറ്റം സൃഷ്ടിക്കാൻ ആരെങ്കിലും ഇടപെടണം. നന്മയുടെ ചെറിയ പ്രവൃത്തികൾ തന്നെയാണ് സമൂഹത്തെ മാറ്റിമറിക്കുന്നത്. മനസ്സ് വൃത്തിയാകുമ്പോൾ, ചുറ്റുപാടും വൃത്തിയാകും. കുസുമം ഒരു വ്യക്തിയല്ല, ഒരു പ്രവൃത്തിയാണ്. നമുക്കെല്ലാവരും കുസുമമാകാം!

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...