സുപ്രീം കോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ് ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള യുവാക്കൾക്ക് ഇത് മികച്ചൊരു കരിയർ അവസരമാണ്. കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിന് ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത:
ലോയിൽ ബിരുദം (LLB) ഉള്ളവർക്കും കംപ്യൂട്ടർ പ്രാഥമിക പരിജ്ഞാനമുള്ളവർക്കും ഈ ഒഴിവുകൾ അപേക്ഷിക്കാം. അവസാന വർഷത്തെ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
പ്രായ പരിധി:
അപേക്ഷകർക്ക് 20 മുതൽ 32 വയസ്സ് വരെ പ്രായമുണ്ടായിരിക്കണം.
ശമ്പളം:
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാസം 80,000 രൂപ ശമ്പളമായി നൽകുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയ:
എഴുത്ത് പരീക്ഷയും ഇന്റർവ്യൂവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രം ലഭ്യമാണ്.
അപേക്ഷാ ഫീസ്:
500 രൂപയാണ് അപേക്ഷാ ഫീസ്.
ഈ അവസരം സുപ്രീം കോടതി ജോലികൾ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും യുവാക്കൾക്കും മികച്ചൊരു കരിയർ ഓപ്ഷനാണ്. അതിനാൽ, യോഗ്യതയുള്ളവർ ഉടൻ തന്നെ അപേക്ഷിക്കാൻ തയ്യാറാകൂ!
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam