കേരളത്തിലെ നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് ജർമ്മനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുന്നതിന് വൻ അവസരം! നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിൽ 250 നഴ്സിങ് ഒഴിവുകൾക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പ്രതിമാസം 2300 മുതൽ 2900 യൂറോ വരെ ശമ്പളവും, സൗജന്യ ഭാഷാ പരിശീലനവും, ട്രാവൽ ചാർജ്ജുകൾ ഉൾപ്പെടെയുള്ള പല സൗകര്യങ്ങളും ഈ ജോലിയോടൊപ്പം ലഭിക്കും.
ഒറ്റനോട്ടത്തിൽ:
- ഒഴിവുകൾ: 250 (ജർമ്മൻ ഹോസ്പിറ്റലുകളിൽ)
- അപേക്ഷാ അവസാന തീയതി: 2025 ഏപ്രിൽ 6
- ശമ്പളം: 2300-2900 യൂറോ (രജിസ്റ്റേർഡ് നഴ്സുമാർക്ക് കൂടുതൽ)
യോഗ്യത:
- B.Sc/ജനറൽ നഴ്സിംഗ് പാസായവർക്ക് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യം.
- B.Sc/പോസ്റ്റ് ബേസിക് B.Sc പാസായവർക്ക് പ്രവൃത്തി പരിചയം ആവശ്യമില്ല.
- പ്രായപരിധി: 2025 മെയ് 31-ന് 38 വയസ്സിൽ കൂടരുത്.
- അഭിമുഖം: 2025 മെയ് 20-27 (എറണാകുളം, തിരുവനന്തപുരം)
- ജർമ്മൻ ഭാഷയുടെ പ്രാധാന്യം:
- അപേക്ഷിക്കുമ്പോൾ ജർമൻ ഭാഷാ അറിവ് നിർബന്ധമല്ല, പക്ഷേ B1/B2 ലെവൽ ഉള്ളവർക്ക് ഫാസ്റ്റ്-ട്രാക്ക് അവസരം.
- തിരഞ്ഞെടുക്കപ്പെട്ടവർക്ക് 9 മാസത്തെ സൗജന്യ ജർമൻ ഭാഷാ പരിശീലനം (B1 ലെവൽ വരെ) ലഭിക്കും.
- ജർമ്മനിയിൽ എത്തിയ ശേഷം B2 ലെവൽ പരിശീലനവും നൽകും.
- അധിക പ്രത്യേകതകൾ:
- വിമാന ടിക്കറ്റ്, വിസ ചാർജ്ജ് തുടങ്ങിയ എല്ലാ ചെലവുകളും സൗജന്യം.
- ജർമ്മൻ ഭാഷയിൽ A2/B1 ലെവൽ പാസാവുന്നവർക്ക് 250 യൂറോ ബോണസ്.
- രജിസ്റ്റേർഡ് നഴ്സുമാർക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോകാനുള്ള അവസരം.
എങ്ങനെ അപേക്ഷിക്കണം?
വെബ്സൈറ്റ്: www.norkaroots.org, www.nifl.norkaroots.org
ഫോൺ നമ്പർ: 0471-2770577, 536, 540, 544
ടോൾ ഫ്രീ (ഇന്ത്യ): 1800 425 3939
ഇന്റർനാഷണൽ കോൾ: +91-8802 012 345
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER