Trending

പ്ലസ് ടു കഴിഞ്ഞോ? ഇതാ നിങ്ങളുടെ കരിയർ സാധ്യതകൾ!


പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും അറിയാം.

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മുന്നിൽ നിരവധി കരിയർ സാധ്യതകളുണ്ട്. നിങ്ങളുടെ അഭിരുചിക്കും താൽപ്പര്യത്തിനും അനുസരിച്ച് മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കാം.


ശാസ്ത്ര-ടെക് മേഖല


🔬 
IISER, NISER, NEST, 
IISc പ്രവേശനം
  • IISER Aptitude Test (അപേക്ഷ  തീയതി: ഏപ്രിൽ 15).
  • NEST (നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ്) – അപേക്ഷ.മെയ് 9 വരെ 
  • IISc ബാംഗ്ലൂർ (ബിരുദ ഗവേഷണ പ്രോഗ്രാമുകൾ).

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (IISER) വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയായ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NISER), യൂണിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അറ്റോമിക് എനർജി സെൻ്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് എന്നീ സ്ഥാപനങ്ങളിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് (NEST) മെയ് ഒമ്പതുവരെ അപേക്ഷിക്കാം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ബാംഗ്ലൂരിലെ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്), ബിടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ് പ്രോഗ്രാമുകൾക്ക് മെയ് ഒന്നിനും ജൂൺ ആറിനുമിടയിൽ അപേക്ഷിക്കാം.


🔗 ലിങ്കുകൾ: iiseradmission.in | nestexam.in,| admissions.iisc.ac.in


അധ്യാപക മേഖല:

ഇന്റഗ്രേറ്റഡ് ബിരുദ കോഴ്സുകൾ (B.Sc B.Ed / B.A B.Ed)

  • ✅ NCET (നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ്) വഴി അപേക്ഷിക്കാം.

  • ✅ D.El.Ed (ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ) കോഴ്സുകൾക്കും അവസരം.

നാല് വർഷ ഇന്റഗ്രേറ്റഡ് ടിച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമുകളിലേക്ക് (B.Sc B.Ed/B.A B.Ed/B.Com B.Ed) നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET) വഴി അപേക്ഷിക്കാം.

കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (D.El.Ed) പ്രോഗ്രാമിനും അവസരമുണ്ട്.



നിയമ മേഖല:


⚖️ 5-വർഷ ലോ ബിരുദം (BA LLB / B.Com LLB)

  • CEE കേരള വഴി സർക്കാർ ലോ കോളേജുകളിൽ പ്രവേശനം.

  • CLAT, AILET തുടങ്ങിയ ദേശീയ പരീക്ഷകൾ.
    കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലും മറ്റു സ്വകാര്യ ലോ കോളേജുകളിലും പഞ്ചവത്സര നിയമബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.

  •  🔗 വിവരങ്ങൾ: cee.kerala.gov.in


മാരിടൈം മേഖല:

🚢 ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി (IMU)


B.Tech മാരിടൈം എഞ്ചിനീയറിംഗ് (മെയ് 2 വരെ അപേക്ഷ).
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ വിവിധ ക്യാമ്പസുകളിലെ പ്രോഗ്രാമുകൾക്ക് മെയ് രണ്ടുവരെ അപേക്ഷിക്കാം.
കുസാറ്റിലെ ബിടെക് മറൈൻ എൻജിനിയറിംഗിന് ഈ പരീക്ഷയുടെ സ്കോർ വേണം.
🔗 വിവരങ്ങൾ: : imu.edu.in


👗 ഫാഷൻ ഡിസൈൻ (B.Des)

  • NID (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ) – ഏപ്രിൽ 20 വരെ.

  • IFTK കൊല്ലം – മെയ് 31 വരെ അപേക്ഷ.

കൊല്ലം കുണ്ടറയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിൽ നാലുവർഷ ബിഡിസ് പ്രോഗ്രാമുകൾക്ക് മെയ് 31 വരെ അപേക്ഷിക്കാം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ 12 ക്യാമ്പസുകളിലെ വിവിധ ബിഡിസ് പ്രോഗ്രാമുകൾക്ക് ഏപ്രിൽ 20 വരെ അപേക്ഷിക്കാം.
സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡിസ്) പ്രവേശനത്തിനുള്ള പരീക്ഷയുണ്ട്.


നഴ്സിങ്, പാരാമെഡിക്കൽ:

കേരളത്തിൽ നഴ്സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്സുകളുടെയും വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെയും പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ്.
🔗 ലിങ്കുകൾ:  : lbscentre.kerala.gov.in

മറ്റ് കോഴ്സുകൾ:

  • ചാർട്ടേർഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ്, കോസ്റ്റ് & മാനേജ്മെന്റ് അക്കൗണ്ടൻ്റ് തുടങ്ങിയ കോഴ്സുകളും പരിഗണിക്കാം.
  • കൊച്ചിയിലെ സിഫ്റ്റ്വെറ്റ് നടത്തുന്ന ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പ്രോഗ്രാമിന് സയൻസ് സ്‌ട്രീമുകാർക്ക് അപേക്ഷിക്കാം.
  • 🔗 ലിങ്കുകൾ:  : cifnet.gov.in

എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

  • ഓൺലൈൻ ഫോം പൂരിപ്പിക്കുക.

  • പരീക്ഷ ഫീസ് അടക്കുക.

📌 അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ ബ്ലോഗ് ഫോളോ ചെയ്യുക!
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...