ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC), തിരുവനന്തപുരത്തെ സ്പേസ് ഫിസിക്സ് ലബോറട്ടറിയിൽ (SPL) ജൂനിയർ റിസർച്ച് ഫെലോ (JRF) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. . ഇത് യുവ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ISRO-യിൽ കരിയർ ആരംഭിക്കാനുള്ള മികച്ച അവസരമാണ്.
🏆 ഹൈലൈറ്റ്സ്
സംഘടന: വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC), ISRO
പദവി: ജൂനിയർ റിസർച്ച് ഫെലോ (JRF)
ശമ്പളം: ₹37,000/മാസം (2 വർഷത്തിന് ശേഷം ₹42,000 + വീട്ടുവാടക)
കോൺട്രാക്ട്: 1 വർഷം (മെക്സ് 5 വർഷം വരെ നീട്ടാം)
ലൊക്കേഷൻ: SPL, തിരുവനന്തപുരം
അവസാന തീയതി: ഏപ്രിൽ 2, 2025
തുടക്കത്തിൽ ഒരു വർഷത്തേക്കാണ് ഫെലോഷിപ്പ്. ഓരോ വർഷത്തെയും റിവ്യൂ അടിസ്ഥാനമാക്കി പുതുക്കി പരമാവധി അഞ്ചുവർഷം വരെ നീട്ടാം. തിരഞ്ഞെടുക്കപ്പെടുന്നവർ ആദ്യം കോഴ്സ് വർക്ക് പൂർത്തിയാക്കണം. തുടർന്ന് എസ്.പി.എൽ സീനിയർ ഫാക്കൽട്ടിയുടെ മേൽനോട്ടത്തിൽ പിഎച്ച്.ഡിക്ക് പ്രവർത്തിക്കണം.
📌 യോഗ്യത (Eligibility)
1. വിദ്യാഭ്യാസം
- ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/സ്പേസ് സയൻസിൽ MSc (65% മാർക്ക് അല്ലെങ്കിൽ 6.84 CGPA).
- മെറ്റിയോറോളജി/പ്ലാനറ്ററി സയൻസിൽ MTech/MA (60% മാർക്ക് അല്ലെങ്കിൽ 6.5 CGPA).
- GATE/CSIR-UGC NET/JEST യോഗ്യത ഉള്ളവർ
2. പ്രായപരിധി
- 28 വയസ്സ് (OBC-31, SC/ST-33).
- ഭിന്നശേഷിക്കാർക്ക് അധിക ഇളവ്.
💰 സാമ്പത്തികാനുകൂല്യങ്ങൾ
- സാമ്പത്തികാനുകൂല്യം പ്രതിമാസം 37,000 രൂപയാണ്.
- രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ, റിവ്യൂ കമ്മിറ്റി അംഗീകാരത്തിന് വിധേയമായി സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്.ആർ.എഫ്) ആയി ഉയർത്തും.
- എസ്.ആർ.എഫിന് പ്രതിമാസം 42,000 രൂപയും വീട്ടുവാടക ബത്തയും ലഭിക്കും.
- ക്ഷാമബത്ത ഉണ്ടാകില്ല.
- ഭാരതത്തിലോ വിദേശത്തോ ശാസ്ത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പങ്കെടുക്കാൻ സാമ്പത്തിക സഹായം ലഭിക്കും. പങ്കെടുക്കുന്ന കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കും.
- ചട്ടപ്രകാരമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, അവധി എന്നിവയും ലഭിക്കും.
📝 എങ്ങനെ അപേക്ഷിക്കാം?
- VSSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- "Current Openings" സെക്ഷനിൽ JRF നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
- ഓൺലൈൻ ഫോം പൂരിപ്പിച്ച് ഏപ്രിൽ 2, 2025 വൈകുന്നേരം 5:00 മണിക്ക് മുമ്പ് സബ്മിറ്റ് ചെയ്യുക.
- തിരഞ്ഞെടുപ്പ് വി.എസ്.എസ്.സിയിൽ നടത്തുന്ന ഇൻ്റർവ്യൂ അടിസ്ഥാനമാക്കിയാണ്.
🔗 ഔദ്യോഗിക നോട്ടിഫിക്കേഷൻ: Download Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER