Free Career Aptitude Test – നിങ്ങൾക്ക് അനുയോജ്യമായ കരിയർ ഏതാണെന്ന് കണ്ടെത്താം!
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
എസ്.എസ്.എൽ.സി, പ്ലസ് ടൂ അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞാൽ എന്ത് പഠിക്കണം? ഏത് ജോലി തിരഞ്ഞെടുക്കണം? ഒട്ടുമിക്ക വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഏറ്റവും വലിയ ആശങ്കയാണിത്. കൂട്ടുകാർ പോകുന്ന കോഴ്സിന് പോകണോ, അതോ നാട്ടുകാർ പറയുന്ന ജോലി തിരഞ്ഞെടുക്കണോ എന്ന കൺഫ്യൂഷൻ മാറ്റാൻ സഹായിക്കുന്ന ഒരു ശാസ്ത്രീയ രീതിയാണ് Career Aptitude Test. കരിയർ ലോകം വിദ്യാർത്ഥികൾക്കായി സൗജന്യമായി ഈ സൈക്കോമെട്രിക് ടെസ്റ്റ് അവതരിപ്പിക്കുന്നു.
എന്താണ് കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്?
ഒരു വ്യക്തിയുടെ താല്പര്യങ്ങൾ, നൈസർഗ്ഗികമായ കഴിവുകൾ, സ്വഭാവസവിശേഷതകൾ എന്നിവ വിലയിരുത്തി അവർക്ക് ഏറ്റവും അനുയോജ്യമായ തൊഴിൽ മേഖല ഏതാണെന്ന് ശാസ്ത്രീയമായി കണ്ടെത്തുന്ന പ്രക്രിയയാണ് Career Aptitude Test Malayalam. ഇത് വെറുമൊരു പരീക്ഷയല്ല, മറിച്ച് നിങ്ങളെത്തന്നെ അടുത്തറിയാനുള്ള ഒരു വഴികാട്ടിയാണ്.
🚀 Start your Aptitude Test
താഴെ കാണുന്ന ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകി അവസാനത്തെ ‘View My Result’ ബട്ടൺ ക്ലിക്ക് ചെയ്യുക.
Free Career Aptitude Test – നിങ്ങൾക്ക് അനുയോജ്യമായ കരിയർ ഏതാണെന്ന് കണ്ടെത്താം!
വെറും10 മിനിറ്റ് സമയം ചെലവഴിക്കാമെങ്കിൽ 30 ചോദ്യങ്ങൾക്ക് ഉത്തരം നൽകി നിങ്ങളുടെ സ്വഭാവത്തിനും കഴിവുകൾക്കും ഏറ്റവും അനുയോജ്യമായ കോഴ്സുകളും ജോലികളും ഏതാണെന്ന് മനസ്സിലാക്കാം
എന്താണ് RIASEC തിയറി (Holland Codes)?
പ്രശസ്ത മനശാസ്ത്രജ്ഞനായ ജോൺ എൽ. ഹോളണ്ട് വികസിപ്പിച്ചെടുത്ത തിയറിയാണിത്. ലോകത്തിലെ മുഴുവൻ കരിയറുകളെയും മനുഷ്യരുടെ സ്വഭാവങ്ങളെയും അദ്ദേഹം 6 ആയി തരംതിരിച്ചിരിക്കുന്നു.
| Code | Category | സ്വഭാവം |
|---|---|---|
| R | Realistic (Doers) | പ്രാക്ടിക്കൽ ആയി കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർ. |
| I | Investigative (Thinkers) | റിസർച്ച് ചെയ്യാനും ചിന്തിച്ചു കണ്ടുപിടിക്കാനും താല്പര്യമുള്ളവർ. |
| A | Artistic (Creators) | ക്രിയേറ്റീവ് ആയ ഐഡിയകളും കലയും ഇഷ്ടപ്പെടുന്നവർ. |
| S | Social (Helpers) | മറ്റുള്ളവരെ സഹായിക്കാനും പഠിപ്പിക്കാനും ഇഷ്ടപ്പെടുന്നവർ. |
| E | Enterprising (Persuaders) | ലീഡർഷിപ്പ് എടുക്കാനും ബിസിനസ്സ് ചെയ്യാനും താല്പര്യമുള്ളവർ. |
| C | Conventional (Organizers) | കൃത്യമായ പ്ലാനിങ്ങോടെ ഓർഗനൈസ്ഡ് ആയി വർക്ക് ചെയ്യുന്നവർ. |
കരിയർ സംബന്ധമായ സംശയങ്ങൾ ഉണ്ടോ?
ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ഞങ്ങളുടെ എക്സ്പെർട്ടുകളോട് സൗജന്യമായി ചോദിച്ചറിയാം.
💬 WhatsApp ൽ ചോദിക്കുക