അതിതീവ്ര മഴ: കോളേജ് തുറക്കൽ 25 ലേക്ക് മാറ്റി- PSC പരീക്ഷകൾക്കും മാറ്റം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കോളേജ് തുറക്കൽ 25 ലേക്ക് മാറ്റി
അതിതീവ്ര മഴയുടെ (heavy rain) പശ്ചാത്തലത്തില് സംസ്ഥാനത്തെ കോളജുകൾ തുറക്കുന്നത് വീണ്ടും മാറ്റി. ഈ മാസം 25 മുതൽ കോളജുകൾ പൂർണതോതിൽ തുറക്കാനാണ് തീരുമാനം.
നേരത്തേ ബുധനാഴ്ച കോളജുകൾ തുറക്കാനായിരുന്നു തീരുമാനം. എന്നാൽ മഴ കനക്കുന്ന സാഹചര്യത്തിൽ വീണ്ടും തീരുമാനം മാറ്റുകയായിരുന്നു. തീവ്ര മഴയെ തുടർന്നാണ് തിങ്കളാഴ്ച തുറക്കാനിരുന്ന ക്ലാസുകൾ ബുധനാഴ്ചയിലേക്ക് മാറ്റിയിരുന്നത്.
സംസ്ഥാനത്ത് വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തിൽ നീട്ടി വെച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിപ്പ്
അതിതീവ്ര മഴയെ തുടർന്ന് ഒക്ടോ; 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്.

