അധ്യാപകരാകാൻ കെ-ടെറ്റ്; ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 30 വരെ;
കേരളത്തിലെ സ്കൂൾ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന് (K-TET) അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബർ 30 വരെ. പരീക്ഷാ ഭവനാണ് ഇക്കാര്യം അറിയിച്ചത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പരീക്ഷാ തീയതി:
2026 ഫെബ്രുവരി 21, 23 തീയതികളിലായാണ് പരീക്ഷ നടക്കുക.
ഹാൾ ടിക്കറ്റ്:
ഫെബ്രുവരി 11 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും.
യോഗ്യത:
കാറ്റഗറി 1, 2, 3, 4 എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്
ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാവുന്നതാണ്.
അവസാന തീയതിയായ ഡിസംബർ 30-ന് മുൻപായി അപേക്ഷ നടപടികൾ പൂർത്തിയാക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.