EDUCATIONSCHOLARSHIP

അനാഥ വിദ്യാർഥികൾക്ക് ജെഡിടിയിൽ ഉപരിപഠനത്തിന് അവസരം: ജൂലൈ 3 തിങ്കൾ 10 am ന് കൗൺസലിംഗ്

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

ജെഡിടി ഇസ്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 25% സീറ്റുകൾ അനാഥ വിദ്യാർഥികൾക്ക് സൗജന്യമായി നീക്കി വെച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജെഡിടിയിലെ പോളിടെക്നിക് കോളേജ്, ഐടിഐ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് & ടെക്നോളജി എന്നീ സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കാൻ അർഹരായ അനാഥവിദ്യാർഥികൾക്ക് അവസരം.
പഠനം, ഹോസ്റ്റൽ സൗകര്യം, ഭക്ഷണം എന്നിവ പൂർണ്ണമായും സൗജന്യമായിരിക്കും.

27 വർഷത്തെ പാരമ്പര്യമുള്ള പോളിടെക്നിക് കോളേജിൽ നിന്ന് ആർകിടെക്ചർ, സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ഹാർഡ്വെയർ എന്നീ ട്രേഡുകളിൽ എൻജിനീയറിങ് ഡിപ്ലോമ കരസ്ഥമാക്കാം.

ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക് മെക്കാനിക്, റഫ്രിജറേഷൻ & എസി ടെക്നീഷ്യൻ, വയർമാൻ എന്നീ ദ്വിവൽസര കോഴ്സുകളും പ്ലംബർ, വെൽഡർ, സ്റ്റെനോഗ്രാഫർ & സെക്രട്ടേറിയൽ അസിസ്റ്റൻറ് എന്നീ ഏകവർഷ കോഴ്സുകളും ഐടിഐയിൽ ലഭ്യമാണ്.

B Com, BBA, BA English, BA Economics, BA Sociology എന്നീ കോഴ്സുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് & ടെക്നോളജിയിൽ ലഭിക്കുക.

അർഹരായ അനാഥ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 3, ,തിങ്കൾ, രാവിലെ 10 മണിക്ക് ജെഡിടി അഡ്മിഷൻ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

സെക്രട്ടറി, ജെഡിടി ഇസ്ലാം ഓർഫനേജ് & എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉