അലിഗഢ് മുസ്ലിം സർവകലാശാല: വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
അലിഗഢ് മുസ്ലിം സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നിലവിലുള്ള എം.കോം, ബി.കോം, ബി.എസ്സി. കംപ്യൂട്ടർ സയൻസ്, ബി.എൽ.ഐ.എസ്., പ്ലസ്വൺ/പ്ലസ്ടു തുടങ്ങിയ കോഴ്സുകളും ഡിപ്ലോമ ഇൻ ജേണലിസം, ഗൈഡൻസ് ആൻഡ് കൗൺസലിങ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, മാർക്കറ്റിങ് മാനേജ്മെന്റ്, ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, ഫോറിൻ ലാംഗ്വേജസ് തുടങ്ങി പതിനഞ്ചോളം ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
കൂടാതെ ഇൻഫർമേഷൻ ടെക്നോളജി, ഹാർഡ്വേർ ആൻഡ് നെറ്റ്വർക്കിങ് ടെക്നോളജി തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും മാർച്ച് 31-വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: 9778100801

